ട്വന്റി20 ബാറ്റർമാരുടെ റാങ്കിങ്ങിൽ കുതിച്ചുകയറി വൈഭവ്, സഞ്ജുവിന് നഷ്ടം; ഏകദിനത്തിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഗിൽ

1 month ago 4

മുംബൈ ∙ ഏകദിന ബാറ്റിങ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ. ബുധനാഴ്ച പുറത്തുവിട്ട ഏറ്റവും പുതിയ പട്ടികയിലാണ് ഗിൽ ഒന്നാം സ്ഥാനത്തേയ്ക്ക് തിരിച്ചെത്തിയത്. ന്യൂസീലൻഡ് താരം ഡാരിൽ മിച്ചലിനെ മറികടന്നാണ് ഗിൽ ഏകദിന റാങ്കിങ്ങിൽ ഒന്നാമതെത്തിയത്. ഈ വർഷം ജനുവരി മുതൽ മിച്ചലായിരുന്നു ഒന്നാം സ്ഥാനത്ത്. 801 പോയിന്റാണ് ഗില്ലിനുള്ളത്.

What you should work next

രണ്ടാമതുള്ള ന്യൂസീലൻഡ് താരം ഡാരിൽ മിച്ചലിന് 794 പോയിന്റാണുള്ളത്. യഥാക്രമം മൂന്നും നാലും സ്ഥനങ്ങളിൽ സൂപ്പർ താരങ്ങളായ വിരാട് കോലിയും രോഹിത് ശർമയുമാണ്. കോലിക്ക് 767 പോയിന്റുള്ളപ്പോൾ രോഹിത്തിന് 758 പോയിന്റാണുള്ളത്. ആദ്യ പത്തു സ്ഥാനങ്ങളിൽ മറ്റ് ഇന്ത്യൻ ബാറ്റർമാരാരുമില്ല. ശ്രേയസ്സ് അയ്യർ 13–ാമതും കെ.എൽ.രാഹുൽ 18–ാം സ്ഥാനത്തുമാണ്.

സിംബാബ്‌വെയ്‌ക്കെതിരായ മികച്ച പ്രകടനത്തോടെ യുവ ബാറ്റിങ് വിസ്മയം വൈഭവ് സൂര്യവംശി ട്വന്റി20 റാങ്കിങ്ങിൽ 230 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 48-ാം സ്ഥാനത്തെത്തി. സിംബാബ്‌വെ പര്യടനത്തിലെ മൂന്നു ട്വന്റി20 മത്സരങ്ങളിൽനിന്നു രണ്ട് അർധസെഞ്ചറികൾ ഉൾപ്പെടെ 50.33 ശരാശരിയിൽ 151 റൺസാണ് വൈഭവ് അടിച്ചുകൂട്ടിയത്. പ്ലെയർ ഓഫ് ദ് സീരിസ് പ്രകടനത്തോടെയാണ് പതിനഞ്ചുകാരൻ 230 സ്ഥാനങ്ങൾ ഒറ്റയടിക്ക് കയറി ട്വന്റി20 ബാറ്റർമാരുടെ പട്ടികയിൽ 48-ാം സ്ഥാനത്തെത്തിയത്. 910 റേറ്റിങ് പോയിന്റോടെ ഇന്ത്യയുടെ തന്നെ ഇഷാൻ കിഷനാണ് പട്ടികയിൽ ഒന്നാമത്.

അഭിഷേക് ശർമ ഒരു സ്ഥാനം നഷ്ടപ്പെട്ട് മൂന്നാം സ്ഥാനത്തായപ്പോൾ പാക്കിസ്ഥാൻ താരം സാഹിബ്സാദ ഫർഹാനാണ് രണ്ടാമത്. തിലക് വർമ രണ്ടു സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ആറാം സ്ഥാനത്തെത്തിയപ്പോൾ, ഇന്ത്യയുടെ ട്വന്റി20 ക്യാപ്റ്റൻ ശ്രേയസ് അയ്യർ ഏഴു സ്ഥാനങ്ങൾ കയറി 24-ാം റാങ്കിലെത്തി. മലയാളി താരം സഞ്ജു സാംസൺ മൂന്നു സ്ഥാനങ്ങൾ നഷ്ടപ്പെട്ട് 33–ാം സ്ഥാനത്താണ്.

ലെഗ് സ്പിന്നർ രവി ബിഷ്‌ണോയ് 31 സ്ഥാനങ്ങൾ മുന്നേറി ട്വന്റി20 ബോളർമാരുടെ പട്ടികയിൽ 41-ാമതായപ്പോൾ, പരുക്കു കാരണം സിംബാബ്‌വെ പര്യടനം നഷ്ടമായ വരുൺ ചക്രവർത്തി മൂന്നു സ്ഥാനങ്ങൾ താഴ്ന്നെങ്കിലും ആദ്യ പത്തിൽ ഇടം നിലനിർത്തി.എട്ടാം സ്ഥാനത്താണ് വരുൺ. 17–ാം സ്ഥാനത്തുള്ള ബുമ്രയാണ് ഇന്ത്യക്കാരിൽ രണ്ടാമത്. ട്വന്റി20 ഓൾറൗണ്ടർമാരിൽ സിംബാബ്‌വെ ക്യാപ്റ്റൻ സിക്കന്ദർ റാസയാണ് ഒന്നാമത്. ഇന്ത്യയുടെ ഹാർദിക് പാണ്ഡ്യ രണ്ടു സ്ഥാനം നഷ്ടപ്പെട്ട് അഞ്ചാമതായി. ശിവം ദുബെ രണ്ടു സ്ഥാനം മെച്ചപ്പെടുത്തി 12–ാമതായി. അഭിഷേക് ശർമ പത്തു സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 19–ാമതായി.

സിംബാബ്‌വെയുടെ റയാൻ ബേൾ ബാറ്റർമാരുടെ റാങ്കിങ്ങിൽ ആറു സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 85-ാമതെത്തിയപ്പോൾ, ബ്ലെസിങ് മുസറബാനി ബോളർമാരിൽ 10 സ്ഥാനങ്ങൾ കയറി 26-ാം സ്ഥാനത്തെത്തി. പാക്കിസ്ഥാനെതിരായ ഒന്നാം ടെസ്റ്റിലെ മികച്ച പ്രകടനത്തോടെ ടെസ്റ്റ് ബോളർമാരുടെ പട്ടികയിൽ വെസ്റ്റിൻഡീസ് ഓൾറൗണ്ടർ ജസ്റ്റിൻ ഗ്രീവ്സ് 21 സ്ഥാനങ്ങൾ കയറി 48-ാം സ്ഥാനത്തെത്തി; കൂടാതെ ടെസ്റ്റ് ഓൾറൗണ്ടർമാരുടെ പട്ടികയിൽ ഒൻപതാം സ്ഥാനത്തുമെത്തി.

English Summary:

Shubman Gill has reclaimed the apical spot successful the ODI batting rankings, a important accomplishment .This instrumentality to fig 1 showcases his accordant show and dominance successful the format.

Read Entire Article