Published: December 24, 2025 07:23 AM IST Updated: December 24, 2025 10:23 AM IST
1 minute Read
ദുബായ് ∙ ഐസിസി വനിതാ ട്വന്റി20 ബോളർമാരുടെ റാങ്കിങ്ങിൽ ഇന്ത്യയുടെ ദീപ്തി ശർമ ഒന്നാമത്. കരിയറിൽ ആദ്യമായാണ് ഇരുപത്തിയെട്ടുകാരി ദീപ്തി ശർമ ഈ നേട്ടം കൈവരിക്കുന്നത്. ഓസ്ട്രേലിയൻ പേസ് ബോളർ അനബെൽ സതർലൻഡിനെ മറികടന്നാണ് ദീപ്തി ഒന്നാം സ്ഥാനത്തെത്തിയത്.
ട്വന്റി20 ബാറ്റർ റാങ്കിങ്ങിൽ ഇന്ത്യക്കാരി ജമീമ റോഡ്രീഗ്സ് 5 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ഒൻപതാമതെത്തി. 3–ാം സ്ഥാനത്തു മാറ്റമില്ലാതെ തുടരുന്ന സ്മൃതി മന്ഥനയാണ് ബാറ്റർ റാങ്കിങ്ങിൽ ഏറ്റവും മുന്നിലുള്ള ഇന്ത്യൻ താരം. അതേസമയം, ഏകദിന റാങ്കിങ്ങിൽ സ്മൃതി മന്ഥനയ്ക്ക് ഒന്നാം സ്ഥാനം നഷ്ടമായി. ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ലോറ വോൾവാർട്ടാണ് സ്മൃതിയെ മറികടന്നത്.
English Summary:








English (US) ·