Published: October 03, 2025 12:26 PM IST
1 minute Read
ദുബായ് ∙ ഏഷ്യാകപ്പ് ക്രിക്കറ്റിലെ പ്ലെയർ ഓഫ് ദ് സീരീസ് പുരസ്കാരത്തിനു പിന്നാലെ ഐസിസി ട്വന്റി20 റാങ്കിങ്ങിൽ ഇന്ത്യയുടെ അഭിഷേക് ശർമയ്ക്ക് റെക്കോർഡ്. ബാറ്റർമാരുടെ ട്വന്റി20 റാങ്കിങ്ങിൽ ഒന്നാംറാങ്ക് നിലനിർത്തിയ അഭിഷേക്, ട്വന്റി20 ബാറ്റർമാരിൽ ചരിത്രത്തിലെ ഏറ്റവും മികച്ച റേറ്റിങ് പോയിന്റ് എന്ന റെക്കോർഡും സ്വന്തം പേരിലാക്കി.
നിലവിൽ 931 റേറ്റിങ് പോയിന്റുകളാണ് അഭിഷേകിന്റെ പേരിലുള്ളത്. 5 വർഷം മുൻപ് 919 പോയിന്റുകൾ നേടിയ ഇംഗ്ലണ്ട് ബാറ്റർ ഡേവിഡ് മലാന്റെ റെക്കോർഡാണ് തകർത്തത്. ബോളർമാരിൽ സ്പിന്നർ വരുൺ ചക്രവർത്തി ഒന്നാംറാങ്ക് നിലനിർത്തിയപ്പോൾ ഓൾറൗണ്ടർമാരിൽ ഹാർദിക് പാണ്ഡ്യ രണ്ടാം റാങ്കിലേക്ക് താഴ്ന്നു. പാക്കിസ്ഥാന്റെ സയിം അയൂബാണ് ഒന്നാമത്.
English Summary:








English (US) ·