Published: September 25, 2025 06:56 AM IST Updated: September 25, 2025 10:57 AM IST
1 minute Read
ദുബായ് ∙ ഐസിസി ട്വന്റി20 ക്രിക്കറ്റ് റാങ്കിങ്ങിലെ ആധിപത്യം നിലനിർത്തി ടീം ഇന്ത്യ. ബാറ്റർമാരുടെ റാങ്കിങ്ങിൽ അഭിഷേക് ശർമയും ബോളർമാരിൽ വരുൺ ചക്രവർത്തിയും ഓൾറൗണ്ടർമാരിൽ ഹാർദിക് പാണ്ഡ്യയും ഒന്നാംറാങ്ക് നിലനിർത്തി.
ട്വന്റി20 ടീം റാങ്കിങ്ങിലും ഇന്ത്യയുടെ ഒന്നാം സ്ഥാനത്തിന് ഇളക്കമില്ല. ബാറ്റർമാരിൽ ഓരോ സ്ഥാനം മെച്ചപ്പെടുത്തിയ ഇന്ത്യയുടെ തിലക് വർമ മൂന്നാം റാങ്കിലേക്കും സൂര്യകുമാർ യാദവ് അഞ്ചാം റാങ്കിലേക്കും മുന്നേറി.
English Summary:








English (US) ·