ട്വന്റി20 ലോകകപ്പ് ടീമിനെ ഹർമൻപ്രീത് നയിക്കും, അമൻജ്യോത് കൗറും ഹർലീൻ ഡിയോളും പുറത്ത്

1 month ago 6

ഓൺലൈൻ ഡെസ്ക്

Published: May 02, 2026 05:49 PM IST

1 minute Read

 X/@BCCIWomen
ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും വൈസ് ക്യാപ്റ്റൻ സ്മൃതി മന്ഥനയും

മുംബൈ∙ 2026 വനിതാ ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. ഹർമൻപ്രീത് കൗർ നയിക്കുന്ന ടീമില്‍ സ്മൃതി മന്ഥനയാണ് വൈസ് ക്യാപ്റ്റൻ. റിച്ച ഘോഷും യാസ്തിക ഭാട്യയുമാണു വിക്കറ്റ് കീപ്പർമാർ. 15 അംഗ ടീമിൽ മലയാളി താരങ്ങൾക്ക് ആർക്കും ഇടം ലഭിച്ചില്ല.

പരുക്കേറ്റ അമൻജ്യോത് കൗർ ടീമില്‍ ഇല്ല. ബാറ്റർ ഹർലീൻ ഡിയോൾ, ഓൾറൗണ്ടർ സ്നേഹ് റാണ എന്നിവര്‍ക്കും ഇടം ലഭിച്ചില്ല. അമൻജ്യോതിന് പകരമാണ് ഭാരതി ഫുൽമലി ടീമിലെത്തിയതെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വനിതാ പ്രീമിയര്‍ ലീഗിലെ തകർ‍പ്പൻ പ്രകടനമാണ് ഭാരതിയെ ലോകകപ്പ് ടീമിലെത്തിച്ചത്. വനിതാ ലീഗിൽ 10 മത്സരങ്ങളിൽനിന്ന് 17 വിക്കറ്റുകൾ വീഴ്ത്തിയ പേസർ നന്ദിനി ശർമയും ലോകകപ്പ് കളിക്കും.

ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം– ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), സ്മൃതി മന്ഥന, ഷെഫാലി വർമ, ജെമീമ റോഡ്രിഗസ്, ഭാരതി ഫുൽമലി, ദീപ്തി ശർമ, റിച്ച ഘോഷ്, ശ്രീചരണി, യാസ്തിക ഭാട്യ, നന്ദിനി ശർമ, അരുന്ധതി റെ‍‍ഡ്ഡി, രേണുക സിങ്, ക്രാന്തി ഗൗഡ്, ശ്രേയാങ്ക പാട്ടീൽ, രാധ യാദവ്.

English Summary:

India Squad For Women's T20 World Cup 2026: Harmanpreet Kaur To Lead

Read Entire Article