Published: September 10, 2025 02:30 PM IST
1 minute Read
ന്യൂഡൽഹി∙ അടുത്ത വർഷത്തെ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് ഫെബ്രുവരി 7 മുതൽ മാർച്ച് 8 വരെ നടക്കുമെന്നു റിപ്പോർട്ട്. ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ടൂർണമെന്റ് 5 വേദികളിലായി നടക്കും.
പാക്കിസ്ഥാന്റെ മത്സരങ്ങൾക്കു ശ്രീലങ്ക വേദിയാകും. പാക്കിസ്ഥാൻ ഫൈനലിലെത്തിയാൽ മത്സരം കൊളംബോയിൽ നടക്കും. അല്ലാത്തപക്ഷം അഹമ്മദാബാദ് ആയിരിക്കും ഫൈനൽ വേദി. 20 ടീമുകളെ 4 ഗ്രൂപ്പുകളായി തിരിച്ചായിരിക്കും ടൂർണമെന്റ്. ഔദ്യോഗിക മത്സരക്രമം അടുത്ത ദിവസം പ്രഖ്യാപിക്കും.
English Summary:








English (US) ·