Published: May 27 , 2025 11:12 AM IST
1 minute Read
ന്യൂഡൽഹി∙ അടുത്ത വർഷം നടക്കാനിരിക്കുന്ന ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടംപിടിക്കുകയാണ് തന്റെ ലക്ഷ്യമെന്നും അതിനു വേണ്ടിയുള്ള പരിശ്രമത്തിലാണ് താനെന്നും സീനിയർ ബാറ്റർ കെ.എൽ.രാഹുൽ. 2022 ലോകകപ്പിനു ശേഷം രാഹുൽ ട്വന്റി20 ടീമിന്റെ ഭാഗമായിരുന്നില്ല. ട്വന്റി20 ടീമിലേക്കു തിരിച്ചെത്തുകയാണ് എന്റെ പ്രഥമ ലക്ഷ്യം. അടുത്ത വർഷം നടക്കുന്ന ട്വന്റി20 ലോകകപ്പിന്റെ ഭാഗമാകണം. അതിനു വേണ്ടിയുള്ള പരിശ്രമത്തിലാണ് ഇപ്പോളെന്നും രാഹുൽ പറഞ്ഞു.
2022ലെ ലോകകപ്പ് സെമിയിൽ ഇംഗ്ലണ്ടിനെതിരെയാണ് രാഹുൽ ഏറ്റവും ഒടുവിൽ ഇന്ത്യയ്ക്കായി ട്വന്റി20 ഫോർമാറ്റിൽ കളിച്ചത്. ഐപിഎൽ ഉൾപ്പെടെയുള്ള വേദികളിൽ മികവു തെളിയിച്ച യുവതാരങ്ങൾ കൂട്ടത്തോടെ ഇന്ത്യൻ ടീമിലേക്ക് എത്തിയതോടെയാണ് രാഹുലിന് ഇടം നഷ്ടമായത്. രോഹിത് ശർമ, വിരാട് കോലി തുടങ്ങിയവർ വിരമിച്ചിട്ടും രാഹുലിന് ടീമിൽ തിരിച്ചെത്താനായിരുന്നില്ല.
ട്വന്റി20 ക്രിക്കറ്റിന്റെ വേഗം ക്രമാതീതമായി വർധിച്ചിട്ടുണ്ടെന്നും, പിടിച്ചുനിൽക്കണമെങ്കിൽ കളിയുടെ വേഗം വർധിപ്പിക്കേണ്ടതുണ്ടെന്നും രാഹുൽ പറഞ്ഞു. ഇത്തവണത്തെ ഐപിഎലിൽ മികച്ച ഫോമിലായിരുന്നു കെ.എൽ. രാഹുൽ. ഡൽഹി ക്യാപിറ്റൽസിനായി 13 മത്സരങ്ങളിൽ നിന്ന് 539 റൺസാണ് മുപ്പത്തിമൂന്നുകാരൻ രാഹുലിന്റെ നേട്ടം.
കഴിഞ്ഞ ആറു സീസണുകളിൽ അഞ്ചാം തവണയാണ് രാഹുലിന്റെ റൺനേട്ടം 500 കടക്കുന്നത്. ഡൽഹിക്ക് പ്ലേഓഫിൽ ഇടംപിടിക്കാനായില്ലെങ്കിലും, രാഹുലിന്റെ പ്രകടനം ശ്രദ്ധേയമായിരുന്നു.
English Summary:








English (US) ·