ഡ​ഗൗട്ടിൽ എങ്ങനെ ശാന്തനായി ഇരിക്കാനാവുന്നുവെന്ന് സിന്റ,അടുത്ത് വന്നിരുന്നാൽ മനസിലാകുമെന്ന് പോണ്ടിങ്

7 months ago 8

08 June 2025, 12:01 PM IST

ricky ponting priety zinta

റിക്കി പോണ്ടിങ്ങും പ്രീതി സിന്റയും | PTI

ക്രിക്കറ്റ്‌ലോകം കണ്ട ഏറ്റവും മികച്ച ക്യാപ്റ്റന്‍മാരിലൊരാളാണ് റിക്കി പോണ്ടിങ്. മുന്‍ ഓസീസ് നായകന്റെ കളിക്കളത്തിലെ ആക്രമണോത്സുകമായ പെരുമാറ്റം പലപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ട്. എന്നാല്‍ ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സ് പരിശീലകനായ പോണ്ടിങ്ങിനെ വളരെ ശാന്തമായാണ് കാണപ്പെട്ടത്. ഇതുസംബന്ധിച്ച് ടീമിന്റെ സഹഉടമ പ്രീതി സിന്റ ചോദിച്ചപ്പോള്‍ പോണ്ടിങ് നല്‍കിയ മറുപടി വൈറലാകുകയാണ്.

മൈതാനത്ത് വളരെ ആക്രമണോത്സുകതയോടെ നിന്നിരുന്ന ഒരാള്‍ക്ക് എങ്ങനെയാണ് ഡഗൗട്ടില്‍ ഇത്രയും ശാന്തനായി ഇരിക്കാന്‍ കഴിയുന്നതെന്നാണ് പ്രീതി സിന്റ ചോദിച്ചത്. ചോദ്യം കേട്ട പോണ്ടിങ് ചിരിയോടെയാണ് മറുപടി നല്‍കിത്തുടങ്ങിയത്. എപ്പോഴും ശാന്തനായിട്ടല്ല ഇരിക്കാറുള്ളതെന്നും ഡഗൗട്ടില്‍ വന്ന് അടുത്തിരിക്കൂവെന്നും പോണ്ടിങ് സിന്റയോട് പറഞ്ഞു.

നിങ്ങള്‍ ഡഗൗട്ടില്‍ വന്ന് എന്റെ അടുത്ത് ഇരിക്കൂ. എപ്പോഴും ഞാന്‍ ശാന്തനല്ലെന്ന് നിങ്ങള്‍ക്ക് കാണാം. ഞാന്‍ അഗ്രസീവായ വ്യക്തിയാണ്, പ്രത്യേകിച്ച് ക്രിക്കറ്റ് നടക്കുന്ന സമയത്ത്. - പോണ്ടിങ് പറഞ്ഞു.

ക്രിക്കറ്റിന് പുറത്ത് ആരുടെ കൂടെയും ഇരുന്ന് ചിരിച്ചും തമാശ പറഞ്ഞും ഒരു കാപ്പിയും കുടിച്ച് എന്തിനെക്കുറിച്ചും സംസാരിച്ചിരിക്കും. എന്നാൽ ക്രിക്കറ്റ് സമയമാകുമ്പോൾ, ടീമിന് മികച്ച പ്രകടനം കൊണ്ടുവരിക എന്നത് എൻ്റെ കടമയാണ്. ഞാൻ കഴിയുന്നത്ര മികച്ച പരിശീലകനാകാനും കൂടെ കളിക്കുന്ന ഓരോ കളിക്കാരനെയും അവർക്ക് കഴിയുന്നത്ര മികച്ച കളിക്കാരനാക്കി മാറ്റാനും ശ്രമിക്കാറുണ്ടെന്നും അതിനായി ഒരു പരിശീലന സെഷൻ പോലും പാഴാക്കാറില്ലെന്നും പോണ്ടിങ് കൂട്ടിച്ചേർത്തു.

Content Highlights: assertive quality remark punjab Kings manager Ricky Ponting Preity Zinta

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article