ഡബിളടിച്ച് എർലിങ് ഹാളണ്ട്, മാഞ്ചസ്റ്റർ സിറ്റിക്കു വമ്പൻ വിജയം; ബേൺലിയെ തകർത്ത് ടോട്ടനം

5 months ago 5

മനോരമ ലേഖകൻ

Published: August 17, 2025 12:05 PM IST

1 minute Read

ഇരട്ട ഗോൾ നേടിയ എര്‍ലിങ് ഹാളണ്ടിന്റെ ആഹ്ലാദം
ഇരട്ട ഗോൾ നേടിയ എര്‍ലിങ് ഹാളണ്ടിന്റെ ആഹ്ലാദം

ലണ്ടന്‍∙ ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ഗംഭീര തുടക്കം. സീസണിലെ ആദ്യ മത്സരത്തിൽ വൂൾവ്സിനെ മറുപടിയില്ലാത്ത നാലു ഗോളുകൾക്കാണ് സിറ്റി തകർത്തുവിട്ടത്. എർലിങ് ഹാളണ്ട് ഇരട്ട ഗോളുകൾ നേടി. 34, 61 മിനിറ്റുകളിലായിരുന്നു ഹാളണ്ടിന്റെ ഗോളുകൾ.

37–ാം മിനിറ്റില്‍ ടിജാനി റെയ്ജിൻഡേഴ്സ്, 81–ാം മിനിറ്റിൽ റെയാൻ ചെർകി എന്നിവരും ലക്ഷ്യം കണ്ടു. ടോട്ടനം ഹോട്സ്പുർ ബേൺലിയെ മൂന്നു ഗോളുകൾക്കു തോൽപിച്ചു. ബ്രസീലിയൻ താരം റിചാർലിസൻ (10, 60), ബ്രണ്ണൻ ജോൺസൻ (66) എന്നിവരാണ് ടോട്ടനത്തിന്റെ സ്കോറർമാർ.

ഞായറാഴ്ച നടക്കുന്ന വമ്പൻ പോരാട്ടത്തിൽ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആര്‍സനലിനെ നേരിടും. ചെല്‍സിയും ക്രിസ്റ്റൽ പാലസും ഏറ്റുമുട്ടും.

English Summary:

Manchester City's Stunning Victory: Premier League enactment heats up with Manchester City's ascendant triumph and Tottenham's victory. Key matches are acceptable for Sunday arsenic Manchester United faces Arsenal and Chelsea battles Crystal Palace. Stay tuned for much updates.

Read Entire Article