ഡബിളടിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ, റെക്കോർഡ്; പോർച്ചുഗലിനെ സമനിലയിൽ പിടിച്ച് ബൾഗേറിയ

3 months ago 4

മനോരമ ലേഖകൻ

Published: October 15, 2025 11:12 AM IST

1 minute Read

ഗോൾ നേട്ടം ആഘോഷിക്കുന്ന പോർച്ചുഗൽ താരങ്ങൾ
ഗോൾ നേട്ടം ആഘോഷിക്കുന്ന പോർച്ചുഗൽ താരങ്ങൾ

ലിസ്ബൻ∙ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ റെക്കോർഡ് പ്രകടനം നടത്തിയിട്ടും പോർച്ചുഗലിന്റെ ലോകകപ്പ് യോഗ്യത വൈകിപ്പിച്ച് ഹങ്കറി. യോഗ്യതാ മത്സരത്തിൽ പോര്‍ച്ചുഗലിനെ ഹങ്കറി സമനിലയില്‍ പിടിച്ചു. ഇരു ടീമുകളും രണ്ടു ഗോളുകൾ വീതം നേടി. അടുത്ത വര്‍ഷം നടക്കുന്ന ടൂർണമെന്റിലെത്താൻ പോർച്ചുഗലിന് ഇനി രണ്ടു മത്സരങ്ങൾ കൂടി ബാക്കിയുണ്ട്.

മത്സരത്തിന്റെ ആദ്യ പകുതിയിൽ 22, 45+3 മിനിറ്റുകളിലായിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോളുകൾ. ഇതോടെ ലോകകപ്പ് യോഗ്യതാ റൗണ്ടിലെ ഗോളുകളുടെ എണ്ണത്തിൽ റൊണാൾഡോ മുന്നിലെത്തി. പോർച്ചുഗൽ സൂപ്പർ താരത്തിന് നിലവിൽ 40 ഗോളുകളുണ്ട്. 39 ഗോളുകൾ നേടിയിട്ടുള്ള ഗ്വാട്ടിമാല താരം കാർലോസ് റുയിസിനെയാണ് റൊണാൾഡോ പിന്തള്ളിയത്. എട്ടാം മിനിറ്റിൽ അറ്റില സലായുടെ ഗോളി‍ൽ മുന്നിലെത്തിയ ഹങ്കറിക്കെതിരെ ആദ്യ പകുതിയിൽ പോർച്ചുഗൽ 2–1ന്റെ ലീഡ് നേടി. എന്നാൽ 91–ാം മിനിറ്റിൽ ഡൊമിനിക് സ്ബോസ്‍ലായുടെ ഗോളിൽ ഹങ്കറി സമനില പിടിച്ചു. 

അതേസമയം ലാത്‍വിയയെ 5–0ന് തകർത്തെറിഞ്ഞ് ഇംഗ്ലണ്ട് യുറോപ്പിൽനിന്ന് ലോകകപ്പ് യോഗ്യത നേടുന്ന ആദ്യ ടീമായി. ക്യാപ്റ്റന്‍ ഹാരി കെയ്ൻ ഇരട്ട ഗോളുകളുമായി തിളങ്ങി. 44,45+3 മിനിറ്റുകളിലായിരുന്നു ഹാരി കെയ്നിന്റെ ഗോളുകൾ. ഇംഗ്ലണ്ടിനായി ആന്തണി ഗോർഡൻ (26), എബറെച് എസെ (86) എന്നിവരും ലക്ഷ്യം കണ്ടു. 58–ാം മിനിറ്റിലെ ലാത്‌വിയ താരം മാക്സിം ടോണിസേവ്സിന്റെ ഗോളും ഇംഗ്ലണ്ടിനു തുണയായി. സ്പെയിൻ ബൾഗേറിയയെ 4–0നും തോൽപിച്ചു.

English Summary:

Cristiano Ronaldo's record-breaking show wasn't capable arsenic Hungary held Portugal to a gully successful their World Cup qualifier match. Despite Ronaldo's double, Portugal's qualification is delayed, portion England secured their spot by defeating Latvia.

Read Entire Article