ഡബിളാ ഡബിൾ..! വീണ്ടും മെസ്സി മാജിക്; ഇരട്ടഗോൾ കരുത്തിൽ ഇന്റർ മയാമിക്ക് വൻ ജയം– വിഡിയോ

1 month ago 4

ഓൺലൈൻ ഡെസ്‌ക്

Published: October 11, 2026 11:56 AM IST

1 minute Read

ഡി.സി യുണൈറ്റഡിനെതിരായ മത്സരത്തിൽ  ഗോൾ നേടിയ ഇന്റര് മയാമി താരം ലയണൽ മെസ്സിയുടെ ആഹ്ലാദം.  (Photo by CHANDAN KHANNA / AFP)
ഡി.സി യുണൈറ്റഡിനെതിരായ മത്സരത്തിൽ ഗോൾ നേടിയ ഇന്റര് മയാമി താരം ലയണൽ മെസ്സിയുടെ ആഹ്ലാദം. (Photo by CHANDAN KHANNA / AFP)

മയാമി ∙ ലയണൽ മെസ്സി ഇരട്ടഗോൾ നേടിയ മത്സരത്തിൽ ഡി.സി യുണൈറ്റഡിനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തോൽപ്പിച്ച് ഇന്റർ മയാമി. ലൂയിസ് സുവാരസും രണ്ടു ഗോളുകൾ നേടിയപ്പോൾ, ഇന്റർ മയാമിക്കായി ജെർമൻ ബെർട്ടെറേം രണ്ട് അസിസ്റ്റുകൾ നൽകി. വിജയമില്ലാതെ തുടർച്ചയായ അഞ്ച് മത്സരങ്ങൾക്കു ശേഷാണ് മെസ്സിയുടെ സംഘവും വിജയവഴിയിൽ തിരിച്ചെത്തിയത്.

What you should work next

ഇതിനു മുൻപുള്ള അഞ്ച് മത്സരങ്ങളിൽ നാലു സമനിലയും ഒരു തോൽവിയുമാണ് ഇന്റർ മയാമി വഴങ്ങിയത്. ഓഗസ്റ്റ് 29‌ന് സി.എഫ് മോൺട്രിയലിനെ 7-1 ന് തകർത്തതിന് ശേഷമുള്ള മയാമിയുടെ ആദ്യ വിജയമാണിത്. സെപ്റ്റംബർ 16ന് ചുമതലയേറ്റ പുതിയ കോച്ച് ക്രിസ്റ്റ്യൻ കിലി ഗോൺസാലസിന്റെ കീഴിലുള്ള ആദ്യ ലീഗ് വിജയവും. 

Messi magic 🪄 Two goals for the World Cup Champion. https://t.co/PMA1l5tyZk

— Major League Soccer (@MLS) October 11, 2026

21 വർഷത്തെ അർജന്റീന ദേശീയ ടീം കരിയറിന് വിരാമമിട്ടുകൊണ്ടുള്ള വിടവാങ്ങൽ മത്സരം കളിച്ച് നാല് ദിവസങ്ങൾക്ക് ശേഷം വീണ്ടും കളത്തിലിറങ്ങിയ മെസ്സി, 90 മിനിറ്റും ഗ്രൗണ്ടിൽ ചെലവിട്ടു. ആദ്യ പകുതിയിൽ സുവാരസിന്റെ ഇരട്ട ഗോളുകളുടെ കരുത്തിൽ ഇന്റർ മയാമി 2-0 ന് മുന്നിലായിരുന്നു. തുടർന്ന് 47-ാം മിനിറ്റിലാണ് മെസ്സി മത്സരത്തിലെ തന്റെ ആദ്യ ഗോൾ നേടിയത്.

6 യാർഡ് ബോക്‌സിന് സമീപത്തുനിന്ന് സുവാരസ് നൽകിയ പാസ് സ്വീകരിച്ച്, മെസ്സി പന്ത് റൈറ്റ് പോസ്റ്റിനുള്ളിലേക്ക് തട്ടിയിടുകയായിരുന്നു. 60-ാം മിനിറ്റിൽ മെസ്സി വീണ്ടും വലകുലുക്കിയതോടെ ഇന്റർ മയാമി ലീഡ് ഉയർത്തി. റോഡ്രിഗോ ഡി പോളിന്റെ പാസ് സ്വീകരിച്ച് ഡിഫൻസീവ് ഏരിയയിലേക്ക് ഡ്രിബിൾ ചെയ്ത് കയറിയ മെസ്സി, രണ്ട് യുണൈറ്റഡ് പ്രതിരോധനിരക്കാരെ വെട്ടിച്ച് 12 യാർഡിൽനിന്നു തൊടുത്ത ഷോട്ട്, ഗോൾകീപ്പർ സീൻ ജോൺസണെ മറികടന്ന് വലകുലുക്കുകയായിരുന്നു.

മത്സരം ആരംഭിച്ച് മൂന്ന് മിനിറ്റായപ്പോഴേക്കും സുവാരസ് നേടിയ ഗോളിലൂടെയാണ് ഇന്റർ മയാമി ആദ്യം സ്കോർ ചെയ്തത്. ബെർട്ടെറേമിന്റെ ഹെഡ്ഡർ പാസ് സ്വീകരിച്ച സുവാരസ്, ലെഫ്റ്റ് പോസ്റ്റിനുള്ളിലേക്ക് പന്തെത്തിച്ചു. പിന്നീട് 39-ാം മിനിറ്റിൽ തന്റെ രണ്ടാം ഗോളിലൂടെ സുവാരസ് സ്കോർ 2-0 ആക്കി. ബുധനാഴ്ച രാത്രി ഇന്റർ മയാമി, ന്യൂയോർക്ക് സിറ്റി എഫ്സിയെ നേരിടും.

English Summary:

Lionel Messi Inter Miami lucifer highlights amusement the legendary subordinate scoring a superb brace to pb his squad to a 4-0 triumph implicit DC United. This ascendant triumph breaks a five-match winless streak and marks the archetypal league triumph nether caller manager Cristian Kily Gonzalez.

Read Entire Article