ഡയമണ്ട് കിട്ടിയതോടെ വരുമാനം കുതിച്ചുയർന്നു?ഒരു മാസം 29 ലക്ഷം; ബിജുവിന്റെ വരുമാനം, ചർച്ചകൾക്കിടയിലെ യാഥാർഥ്യം

6 months ago 6

Authored by: ഋതു നായർ|Samayam Malayalam13 Jul 2025, 11:20 am

തുടക്കത്തിൽ കന്നടയിൽ സംസാരിക്കുന്ന കവിയും മലയാളത്തിൽ സംസാരിക്കുന്ന അമ്മായി അമ്മയും ആയിരുന്നു മലയാളികൾ ഏറെ ആസ്വദിച്ച വീഡിയോ. പിന്നീടത് ബിജു സംവിധാനം ചെയ്തു നിർവ്വഹിച്ച വീഡിയോസിലേക്ക് എത്തുകയായിരുന്നു.

കെ എൽ ബിജു ഋത്വിക്കെ എൽ ബിജു ഋത്വിക് (ഫോട്ടോസ്- Samayam Malayalam)
കണ്ണൂർക്കാരനും കന്നടക്കാരിയും അമ്മയും അനുമോളും അങ്കിയും എല്ലാരും ചേർന്നൊരു കുഞ്ഞു ചാനൽ! പേരിലെ കുഞ്ഞു ചാനൽ എന്ന പ്രയോഗം തീർത്തും തെറ്റാണ്.കേരളത്തിൽ ഏറ്റവും കൂടുതൽ സബ്‌സ്‌ക്രൈബേർസ് ഉള്ള ചാനൽ ആണ് ഇന്ന് കെ എൽ ബ്രോയുടെ ചാനൽ. മലയാളം യൂട്യൂബ് ചാനലുകളിൽ ഇപ്പോൾ ഏറ്റവും കൂടുതൽ വരുമാനം കിട്ടുന്ന ചാനൽ ഒരുപക്ഷെ KL BRO Biju Rithvik ന്റേതാകും എന്നൊരു സംസാരം തന്നെയുണ്ട് . മലയാളികൾക്ക് ഏവർക്കും അഭിമാനിക്കാൻ ഉതകുന്ന തരത്തിൽ ഒരു വളർച്ചയാണ് ബിജുവും കുടുംബവും സ്വന്തമാക്കിയത് .

ഈ അടുത്ത കാലത്ത് നറുക്കെടുപ്പുമായി വന്ന വിഷയങ്ങൾ ഒഴിച്ചാൽ ബിജുവിനെതിരെ യാതൊരു വിധ ആരോപണങ്ങളും വിമർശനങ്ങളും ഉണ്ടായിട്ടില്ല. നറുക്കെടുപ്പ് വിഷയത്തിൽ ബിജുവിന്റെ പേര് ഉയർന്നു കേട്ടെങ്കിലും അദ്ദേഹം മറുപടി ഒന്നും നല്കിയതുമില്ല. കുടുംബപ്രശ്നങ്ങളോ അല്ലെങ്കിൽ സ്വകാര്യ വിഷയങ്ങളോ ഒന്നും അപ്ലോഡ് ചെയ്തു വീഡിയോയ്ക്ക് റീച്ചുകൂട്ടുന്ന ആളല്ല ബിജു. തുടക്കം മുതൽക്ക് സ്വന്തം സൃഷ്ടികൾ അല്ലെങ്കിൽ എന്തെങ്കിലും ഷോർട്ട് ഫിലിമുകൾ ഒക്കെയാണ് ബിജു പങ്കിടുന്നത്.

കുടുംബത്തിലെ ഒട്ടുമിക്ക ആളുകളും ബിജുവിന്റെ ചാനലിന്റെ ഭാഗമാണ്. ഇന്ത്യയിൽ തന്നെ ഒന്നാം നിര യൂട്യൂബർമാരുടെ ലിസ്റ്റ് എടുത്താൽ അതിൽ ബിജു ഒന്നാമതായി ഉണ്ട്. എന്നും താരത്തിന്റെ വരുമാനത്തെ കുറിച്ചാണ് ആരാധകർക്ക് കൗതുകം.

ALSO READ: എന്തിനാണ് അമൃത ഇത്തരം ചിത്രങ്ങൾ പോസ്റ്റുചെയ്യുന്നത്; ആരാധകരെ കബളിപ്പിക്കാൻ വേണ്ടിയാണോ? സോനാനായർ

വിവിധ ചാനലുകളിൽ ബിജുവിന്റെ ഇൻകം ചർച്ച ആയിട്ടുണ്ട്. എന്നാൽ ഇതുവരെയും എവിടെയും തന്റെ വരുമാനത്തെ കുറിച്ച് ബിജു പറഞ്ഞിട്ടില്ല. ഒരു മാസം 29 ലക്ഷം; വരുമാനം കിട്ടും എന്ന് പറഞ്ഞുകൊണ്ടുള്ള വീഡിയോസ് വരെ പ്ലേ യൂ ട്യൂബർ മാരും പങ്കുവച്ചിട്ടുണ്ട്. എന്നാൽ യൂട്യൂബിന്റെ രീതി അനുസരിച്ചുകൊണ്ട് വീഡിയോക്ക് എത്ര കാഴ്ചക്കാർ ഉണ്ടെന്നത് അനുസരിച്ചുകൊണ്ടാണ് സാലറിയും നിശ്ചയിക്കുക. 74.5M subscribers ആണ് ബിജുവിന് യൂട്യൂബിൽ ഉള്ളത്. ഇതുവരെയും 3,211 videos ആണ് ബിജു അപ്ലോഡ് ചെയ്തിരിക്കുന്നത്. 73,212,482,887 views ആണ് ആകെ ബിജു നേടിയിരിക്കുന്നത്. കോവിഡ് കാലത്തായിരുന്നു ബിജു ഫുൾ ടൈം ക്രിയേറ്റർ ആയി മാറുന്നത്.

ALSO READ:മഞ്ജുവും മീനാക്ഷിയും കണ്ടത് 7 വർഷങ്ങൾ മുൻപ്; കാമറയ്ക്ക് പിന്നിൽ ആ കൂടിക്കാഴ്ച നടക്കുന്നുണ്ടെന്ന് ഈ വാക്കുകളിൽ വ്യക്തം


ഈ വ്യൂസ് അനുസരിച്ചാണ് ബിജുവിന് തുക ലഭിക്കുന്നത് മാത്രമല്ല ബിജുവിന് കൂടുതൽ റീച്ചും കിട്ടുന്നത് ഷോർട്ട് വീഡോയോസിനു ആണ്. അന്യഭാഷക്കാർ വരെ ഷോർട്ട് വീഡിയോസിന്റെ ആരാധകർ ആണ്. ലോങ്ങ് വീഡിയോസ് നേടുന്ന റീച്ചോ വരുമാനമോ ഒരിക്കലും ഷോർട് വീഡിയോസിനു യൂ ട്യൂബ് നൽകാറില്ല എന്ന് മാത്രമല്ല പ്രൊമൊട്ടും ചെയ്യാറില്ല. അതുകൊണ്ടുതന്നെ ഒരു മാസം 29 ലക്ഷം നേടുന്നു എന്ന് പറയുന്ന പ്രചാരണം ശരിയാകാനുള്ള സാധ്യത കുറവാണ്.

രണ്ടു ചാനലുകൾ ആണ് ബിജുവിനുള്ളത്. ഒരു പക്ഷേ യൂ ട്യൂബിൽ നിന്നുള്ള വരുമാനത്തേക്കാൾ ഉപരി പ്രമോഷനും ഉദ്ഘാടനങ്ങളും എല്ലാം കൂടി നല്ലൊരു തുക ബിജുവിന് മാസാ മാസം ലഭിക്കുന്നുണ്ട്

ഡയമണ്ട് പ്ളേ ബട്ടണും ബിജുവിന് ലഭിച്ചിരുന്നു. എന്നാൽ ഡയമണ്ട് കിട്ടിയതുകൊണ്ട് വരുമാനത്തിൽ ഉയർച്ച ഒന്നും ഉണ്ടാകില്ല എന്നതാണ് യാഥാർഥ്യം. യൂട്യൂബ് തങ്ങളുടെ ക്രിയേറ്റേഴ്സിനു കൊടുക്കുന്ന ഒരു പ്രോത്സാഹന സമ്മാനം മാത്രമാണ് ഈ ഡയമണ്ട് പ്ളേ ബട്ടൺ.

Read Entire Article