ഡയമണ്ട് മാല, റെയ്ബാൻ ഗ്ലാസ്,ബിസിനെസ്സ് ക്ലാസ്സ്‌ ഫ്ലൈറ്റിൽ യാത്ര! സാധാരണക്കാരിക്ക് സ്വപ്നം കാണാൻ കഴിയാത്ത ഉയരത്തിൽ രേണു

3 months ago 3

Authored by: ഋതു നായർ|Samayam Malayalam14 Oct 2025, 11:35 am

രാജയോഗമാണ് രേണുവിന്‌ എന്ന് പൊതുവെ ഒരു സംസാരം ഉണ്ടായിരുന്നു. ഇപ്പോൾ ഷൂട്ടിങ് തിരക്കിലേക്ക് കടന്ന് രേണു അധികം വൈകാതെ ബഹ്‌റൈനിലേക്കും യാത്രയാകും

social media connected  renu sudhi s unexpected maturation  successful  her vocation  and idiosyncratic   lifeരേണു സുധി(ഫോട്ടോസ്- Samayam Malayalam)
രേണുവിന്റെ വളർച്ചയിൽ പ്രിയപ്പെട്ടവർ. ഒരു സാധാരണക്കാരിക്ക് സ്വപ്നം കാണാൻ പോലും കഴിയാത്ത അത്ര ഉയരങ്ങളാണ് രേണു ഇതിനോടകം കീഴടക്കി ശരിക്കും അവരുടെ കഴിവും ഇച്ഛാശക്തിയും ആണ് അവരെ ഉയരങ്ങളിൽ എത്തിച്ചത് എന്നാണ് സോഷ്യൽ മീഡിയ അഭിപ്രായം.

പട്ടിണി കിടന്ന് മരിക്കുമെന്ന് വിധിയെഴുതിയവൾ ഇന്ന് കഴുത്തിൽ ഡയമണ്ട് മാലയും ഇട്ട് റേബാൻ കണ്ണടയും വെച്ച് ബിസിനെസ്സ് ക്ലാസ്സ്‌ ഫ്ലൈറ്റിൽ വന്ന് ഇറങ്ങിയെങ്കിൽ അവർ ജീവിതത്തിൽ സക്സസ്ഫുൾ ആയ ഒരു വ്യക്തിയാണ്..കാണാൻ അന്യായ ലുക്ക്‌ ഉള്ള മോഡൽസിനെ വെച്ച് പ്രൊമോഷൻ നടത്തികൊണ്ടിരുന്ന സ്റ്റീരിയോടൈപ്പ് ചിന്താഗതികളിൽ നിന്ന് ഇന്ന് ലോകത്തിലെ തന്നെ നമ്പർ വൻ ടൂറിസ്റ്റ് സ്പോട്ട് ആയ ദുബായിൽ ഇവരെ പ്രൊമോഷന് ക്ഷണിക്കുന്നുണ്ടെങ്കിൽ ഇവർ ഉണ്ടാക്കിയെടുത്ത ഫെയിം സമ്മതിച്ചു കൊടുത്തേ മതിയാവൂ..

ALSO READ: ആം വയസ്സിൽ തൃഷ കൃഷ്ണയ്ക്ക് വിവാഹം! ബിസിനസ്സുകാരനുമായുള്ള വിവാഹം വീട്ടുകാർ ഉറപ്പിച്ചു?

രേണു സുധി എന്ന വ്യക്തി ആരെയെങ്കിലും ദ്രോഹിച്ചിച്ചതായോ, എന്തെങ്കിലും പിടിച്ചു പറിക്കാൻ പോയതായോ, മറ്റെന്തെങ്കിലും മോശം പ്രവർത്തികൾ ചെയ്തതയോ അറിവില്ല..ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഷോ ആയ ബിഗ്‌ബോസിൽ പങ്കെടുക്കുക, ഇന്ത്യയിലെ ഏറ്റവും വലിയ ടോക്ക് ഷോ ആയ ജോഷ് ടോക്ക്സിൽ സംസാരിക്കാൻ അവസരം ലഭിക്കുക, ലോകത്തിലെ ഏറ്റവും വലിയ ടൂറിസ്റ്റ് സ്പോട്ട് ആയ ദുബായിൽ പ്രൊമോഷൻ പരിപാടികൾക്ക് വിളിക്കുക എന്ന് വേണ്ട ഒരു സാധാരണക്കാരിക്ക് സ്വപ്നം കാണാൻ പോലും കഴിയാത്ത അത്ര ഉയരങ്ങളാണ് രേണു ഇതിനോടകം കീഴടക്കിയത്..

ALSO READ: മാളിൽ നവ്യയോട് മോശം പെരുമാറ്റം! ആ തീഷ്ണമായ നോട്ടം: സൗബിന്റെ ഇടപെടൽ; കോഴിക്കോട് എത്തിയ നവ്യ നായർ
രേണു പോകുന്നതും വരുന്നതുമൊക്കെ ഇന്ന് മുൻനിര മാധ്യമങ്ങൾ വരെ വാർത്ത ആക്കുന്നുണ്ടെങ്കിൽ ഒരു കാര്യം നമുക്ക് ഉറപ്പിച്ച് പറയാം.. രേണു സുധി ജീവിതത്തിൽ വിജയ് ആണ്

Read Entire Article