Published: August 13, 2026 09:38 AM IST Updated: August 13, 2026 12:48 PM IST
1 minute Read
ലഹോർ ∙ ഏഷ്യൻ ഗെയിംസിന് ഒരുങ്ങേണ്ടതിനാൽ ഈ മാസം സ്വിറ്റ്സർലൻഡിലെ ലുസെയ്നിൽ നടക്കുന്ന ഡയമണ്ട് ലീഗ് അത്‌ലറ്റിക്സിൽനിന്ന് പാക്കിസ്ഥാൻ ജാവലിൻ ത്രോ താരം അർഷാദ് നദീം പിന്മാറി. അർഷാദിന്റെ പരിശീലകൻ സൽമാൻ ബട്ടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഡയമണ്ട് ലീഗിൽ പങ്കെടുക്കാൻ നിൽക്കാതെ അർഷാദ് നദീം ദക്ഷിണാഫ്രിക്കയിൽ പരിശീലനത്തിനു പോവുകയാണെന്നു ബട്ട് പറഞ്ഞു.
ഇക്കഴിഞ്ഞ ഗ്ലാസ്ഗോ കോമൺവെൽത്ത് ഗെയിംസിൽ അർഷാദിനു ഫൈനലിനു യോഗ്യത നേടാനായിരുന്നില്ല. പാരിസ് ഒളിംപിക്സിൽ 92.97 മീറ്റർ ദൂരം എറിഞ്ഞ് റെക്കോർഡോടെ സ്വർണം നേടിയ അർഷാദിന് കോമൺവെൽത്ത് ഗെയിംസിൽ 77.41 മീറ്റർ മാത്രമേ എറിയാൻ സാധിച്ചുള്ളൂ.
ഒളിംപിക്സ് മെഡൽ നേട്ടത്തിനു പാക്കിസ്ഥാൻ സർക്കാർ നൽകിയ സമ്മാനത്തുകയ്ക്ക് അർഷാദ് നദീം ഹോട്ടൽ ആരംഭിച്ചെന്നും ഇപ്പോൾ പരിശീലനം ഉപേക്ഷിച്ച് ഹോട്ടൽ നടത്തിപ്പിനു പിന്നാലെയാണെന്നും ആരോപണമുയർന്നിരുന്നു. അർഷാദിന്റെ നിലവിലെ പരിശീലകൻ സൽമാൻ ബട്ട് ഡിസ്കസ് ത്രോ താരമാണെന്നും ആരോപണമുയർന്നിരുന്നു
English Summary:
Arshad Nadeem, the Pakistan javelin thrower, has withdrawn from the Diamond League successful Lucerne this period to hole for the Asian Games. His coach, Salman Butt, confirmed that Nadeem is heading to South Africa for grooming alternatively of participating successful the Diamond League.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.






English (US) ·