ഡയമണ്ട് ലീഗ്: തുടർച്ചയായ കിരീട നേട്ടത്തിനിറങ്ങിയ നീരജിന് വെള്ളി, ജൂലിയൻ വെബർ ജേതാവ്

4 months ago 5

29 August 2025, 03:46 AM IST

neeraj chopra

നീരജ് ചോപ്ര | Photo: AFP

സൂറിച്ച്: ഡയമണ്ട് ലീഗ് അത്‌ലറ്റിക്സ് ഫൈനലിലെ ജാവലിൻ ത്രോയിൽ രണ്ടാം കിരീടം തേടിയിറങ്ങിയ ഇന്ത്യൻ താരം നീരജ് ചോപ്രയുടെ പോരാട്ടം വെള്ളി മെഡലിൽ അവസാനിച്ചു. ഏറ്റവും മികച്ച വ്യക്തിഗത പ്രകടനം പുറത്തെടുത്ത ജർമ്മനിയുടെ ജൂലിയൻ വെബർ ജേതാവായപ്പോൾ ഇന്ത്യൻ പ്രതീക്ഷയായ ഇരട്ട ഒളിമ്പിക് മെഡൽ ജേതാവ് നീരജ് ചോപ്രക്ക് രണ്ടാം സ്ഥാനം.

രണ്ടാമത്തെ ശ്രമത്തിൽ 91.51 മീറ്റർ എറിഞ്ഞാണ് വെബർ ഒന്നാമതെത്തിയത്. ആദ്യ ശ്രമത്തിലും ജർമ്മൻ താരം (91.37) സീസണിലെ മികച്ച ദുരം കണ്ടെത്തിയിരുന്നു. നിലവിലെ ലോക ചാമ്പ്യനായ ചോപ്ര അവസാന ശ്രമത്തിലാണ് 85.01 മീറ്റർ എറിഞ്ഞ്‌ രണ്ടാമതെത്തിയത്‌. ട്രിനിഡാഡാ ആന്റ് ടുബാഗൊയുടെ കെഷോൺ വാൽക്കോട്ടിനാണ് (84.95) മൂന്നാം സ്ഥാനം.

2022-ൽ ഡയമണ്ട് ലീഗ് ചാമ്പ്യനായ നീരജ്, 2023, 24 വർഷങ്ങളിൽ റണ്ണറപ്പായിരുന്നു.

Content Highlights: Neeraj Chopra Secures Silver astatine Diamond League Athletics Final successful Zurich

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article