Published: August 31, 2025 12:27 PM IST
1 minute Read
സൂറിക് ∙ പുരുഷ 200 മീറ്ററിൽ ഒളിംപിക്സ് ചാംപ്യൻ ലെസ്റ്റ്സിലെ ടെബോഗോയെ വീഴ്ത്തിയ യുഎസിന്റെ നോഹ ലൈൽസിന് ഡയമണ്ട് ലീഗ് ഫൈനലിൽ ആറാം കിരീടം. സൂറിക്കിൽ നടന്ന ഫൈനലിൽ 19.74 സെക്കൻഡിൽ ഫിനിഷ് ചെയ്ത ലൈൽസ്, ബോട്സ്വാനിയൻ താരം ടെബോഗോയെ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളി.
പാരിസ് ഒളിംപിക്സിൽ 100 മീറ്ററിൽ ചാംപ്യനായ ലൈൽസിന് 200 മീറ്ററിൽ ടെബോഗോയ്ക്കു പിന്നിൽ മൂന്നാംസ്ഥാനമാണ് നേടാനായത്. ട്രാക്ക് ഇനങ്ങളിൽ കൂടുതൽ ഡയമണ്ട് ലീഗ് കിരീടം നേടുന്ന അത്‍ലീറ്റ് എന്ന റെക്കോർഡും ഇതോടെ ലൈൽസിന് സ്വന്തമായി. അടുത്തമാസം ലോക ചാംപ്യൻഷിപ്പിൽ 100, 200 മീറ്ററുകളിൽ സ്വർണം നിലനിർത്താനിറങ്ങുന്ന താരത്തിന്റെ ആത്മവിശ്വാസം വർധിപ്പിക്കുന്നതാണ് ഈ വിജയം.
English Summary:








English (US) ·