Published: August 23, 2025 07:48 PM IST
1 minute Read
കൊൽക്കത്ത∙ ഡ്യൂറൻഡ് കപ്പ് ഫുട്ബോളിൽ കൂറ്റൻ വിജയത്തോടെ കിരീടം നിലനിർത്തി നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‍സി. തീർത്തും ഏകപക്ഷീയമായി മാറിയ കലാശപ്പോരാട്ടത്തിൽ പുതുമുഖങ്ങളായ ഡയമണ്ട് ഹാർബർ എഫ്‍സിയെയാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് വീഴ്ത്തിയത്. 6–1നാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ വിജയം. ആദ്യപകുതിയിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് 2–0ന് മുന്നിലായിരുന്നു.
അഷീർ അക്തർ (30–ാം മിനിറ്റ്), പാർഥിബ് (45+1), തോയ് സിങ് (50), ജയ്റോ ബസ്താര (81), ഗയ്‌റ്റിയൻ (86), അലാദ്ദീൻ അജാരെ (90+4) എന്നിവർ നേടി. ഡയമണ്ട് ഹാർബർ എഫ്സിയുടെ ആശ്വാസഗോൾ 68–ാം മിനിറ്റിൽ മികേൽ കോർട്ടാസർ നേടി.
English Summary:








English (US) ·