'മേനേ പ്യാര്‍ കിയ'യിലെ ഡല്‍ഹി ബോംബെ കല്പറ്റ എന്ന് തുടങ്ങുന്ന വെല്‍ക്കം ടു മോളിവുഡ് പ്രൊമോ സോങ് പുറത്തിറങ്ങി. സ്‌പൈര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സഞ്ജു ഉണ്ണിത്താന്‍ നിര്‍മിച്ച് നവാഗതനായ ഫൈസല്‍ ഫസലുദ്ദീന്‍ എഴുതി സംവിധാനം ചെയ്യുന്ന 'മേനേ പ്യാര്‍ കിയ'യിലെ പ്രൊമോ സോങില്‍ മുത്തുവിന്റെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് ഇലക്ട്രോണിക് കിളിയാണ്. റിഷ് എന്‍.കെ.യാണ് ഗാനം ആലപിച്ചിരിക്കുന്നത്. അര്‍ജുന്‍ വി. ദേവിന്റേതാണ് സൗണ്ട് ഡിസൈന്‍.
ഹൃദു ഹാറൂണ്‍, പ്രീതി മുകുന്ദന്‍, അസ്‌കര്‍ അലി, മിദൂട്ടി, അര്‍ജുന്‍, ജഗദീഷ് ജനാര്‍ദ്ദനന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റൊമാന്റിക് ട്രാക്കിലൂടെ തുടങ്ങി ത്രില്ലര്‍ പശ്ചാത്തലത്തിലൂടെ ഗതി മാറുന്ന സിനിമ പ്രേക്ഷകര്‍ക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്. ഓഗസ്റ്റ് 29-നാണ് സിനിമ തിയേറ്ററിലെത്തുന്നത്.
ജിയോ ബേബി, ശ്രീകാന്ത് വെട്ടിയാര്‍, റിഡിന്‍ കിംഗ്‌സിലി, ത്രികണ്ണന്‍, മൈം ഗോപി, ബോക്‌സര്‍ ദീന, ജീവിന്‍ റെക്‌സ, ബിബിന്‍ പെരുമ്പിള്ളി, ജെറോം, മുസ്തഫ, എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങള്‍. സംവിധായകന്‍ ഫൈസല്‍ ഫസലുദ്ദീന്‍, ബില്‍കെഫ്‌സല്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥ സംഭാഷണമെഴുതുന്ന 'മേനേ പ്യാര്‍ കിയ'യില്‍ ഡോണ്‍പോള്‍ പി. ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.
സംഗീതം-ഇലക്ട്രോണിക് കിളി, എഡിറ്റിങ്- കണ്ണന്‍ മോഹന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-ബിനു നായര്‍, സൗണ്ട് ഡിസൈന്‍-രംഗനാഥ് രവി, സംഘട്ടനം-കലൈ കിംങ്‌സണ്‍, പശ്ചാത്തല സംഗീതം-മിഹ്‌റാജ് ഖാലിദ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ശിഹാബ് വെണ്ണല, കലാസംവിധാനം- സുനില്‍ കുമാരന്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍-രാജേഷ് അടൂര്‍, കോസ്റ്റ്യൂംസ്-അരുണ്‍ മനോഹര്‍, പ്രൊജക്റ്റ് ഡിസൈനര്‍-സൗമ്യത വര്‍മ, വരികള്‍ - മുത്തു, ഡിഐ- ബിലാല്‍ റഷീദ്, അസ്സോസിയേറ്റ് ഡയറക്ടര്‍-അശ്വിന്‍ മോഹന്‍, ഷിഹാന്‍ മുഹമ്മദ്, വിഷ്ണു രവി, സ്റ്റില്‍സ്-ഷൈന്‍ ചെട്ടികുളങ്ങര, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടിവ്-വിനോദ് വേണുഗോപാല്‍, ആന്റണി കുട്ടമ്പുഴ, ഡിസൈന്‍-യെല്ലോ ടൂത്ത്‌സ്, വിതരണം- സ്പയര്‍ പ്രൊഡക്ഷന്‍സ്, അഡ്മിനിസ്‌ട്രേഷന്‍ ആന്റ് ഡിസ്ട്രിബൂഷന്‍ ഹെഡ്-പ്രദീപ് മേനോന്‍, പിആര്‍ഒ- എ.എസ്. ദിനേശ്, ശബരി, ഡിജിറ്റല്‍ പ്രൊമോഷന്‍ ഒബ്‌സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ്.
Content Highlights: Maine Pyar Kiya Welcome to Mollywood Video released
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·