ഡാ എന്നെ ഒരു പോലീസും പിടിച്ചിട്ടില്ല! കുറെ ആയി ഞാൻ സഹിക്കുന്നു; ഞാൻ ഇങ്ങനെ തന്നെ മുൻപോട്ട് പോകും; എന്നെ ഒന്നും തളർത്തില്ല

6 months ago 6

Authored by: ഋതു നായർ|Samayam Malayalam30 Jun 2025, 1:40 pm

രേണു സുധിയുടെ ആദ്യ ഭാര്യ കംപ്ലെയിന്റ് കൊടുത്തു എന്ന തരത്തിലാണ് വാർത്തകൾ വന്നത്. അതേസമയം ഇടക്ക് രേണുവിന്റെ ആദ്യ വിവാഹത്തെ കുറിച്ചുള്ള വാർത്തകളും വന്നിരുന്നു.

രേണു സുധിരേണു സുധി (ഫോട്ടോസ്- Samayam Malayalam)
തന്റെ പേരിൽ പ്രചരിക്കുന്ന വാർത്തകൾക്ക് എതിരെ രേണു സുധി രംഗത്ത്. ഇക്കഴിഞ്ഞദിവസം മുതൽ ആണ് രേണു പോലീസ് കേസിൽ പെട്ടു എന്ന രീതിയിൽ വാർത്തകൾ വന്നത്. യൂട്യൂബിലെ പ്രമുഖ വ്ലോഗര്മാരും വീഡിയോ ഏറ്റെടുത്തതോടെ ഞൊടിയിടയിലാണ് വാർത്തകൾ പ്രചരിച്ചത്. എന്നാൽ ഒരു പോലീസിന്റെ പിടിയിലും ഞാൻ പെട്ടിട്ടില്ല, ഞാൻ എന്താ കളവ് നടത്തിയോ അതോ പീഡനം നടത്തിയോ അതും അല്ലെങ്കിൽ മറ്റെന്തെങ്കിലും കുറ്റ കൃത്യങ്ങൾ നടത്തിയോ എന്നാണ് രേണു ഇപ്പോൾ ചോദിക്കുന്നത്.

എന്നെ ഒരു പോലീസും പിടിച്ചിട്ടില്ല. ഒന്നിനും പിടിച്ചിട്ടില്ല നിന്റെ ഒക്കെ ആഗ്രഹങ്ങൾ മാത്രമാണിതൊക്ക- രേണു പറയുന്നു. എന്റെ വീഴ്ച കാണാൻ ആഗ്രഹിക്കുന്ന ആളുകൾ ആണ് ഇത്രയും നെഗറ്റീവ് പറഞ്ഞു നടക്കുന്നത്. നിങ്ങൾ നെഗറ്റീവ് ഇട്ടുകൊള്ളൂ രേണു സുധി ഇങ്ങനെ തന്നെ മുൻപോട്ട് പോകും. എന്നെ ഇതിനൊന്നും തകർക്കാൻ ആകില്ല-പുതിയ സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിൽ ആണ് ഞാൻ ഉള്ളത് ആർക്കെങ്കിലും സംശയം ഉണ്ടെങ്കിൽ വന്നു നോക്കാം. അസൂയക്ക് മരുന്നില്ലെന്ന് പറഞ്ഞുകേട്ടിട്ടുണ്ട് ഇപ്പോൾ ശരിക്കും ബോധ്യമായി- രേണു പറയുന്നു..

ALSO READ: ദിലീപിനെ പിന്തുണച്ച് മാധവ് സുരേഷ്ഗോപി! കുറച്ച് വർഷങ്ങളായി ഞാൻ വല്ലാത്തൊരു അവസ്ഥയിലൂടെ പോകുകയാണെന്ന് പറഞ്ഞ ദിലീപിന്റെ വാക്കുകളും

പുതിയ മൂവി ഷൂട്ടിങ്ങിൽ ആണ് രേണു. ആൽബം സോങ്ങുകളും, ഷോർട്ട് ഫിലിമുകളും ഒക്കെ ആയി രേണു തിരക്കുകളിൽ ആണെങ്കിലും സോഷ്യൽ മീഡിയയിൽ അവർക്ക് എതിരെ പ്രചരിക്കുന്ന നെഗറ്റിവിറ്റിക്ക് മാത്രം യാതൊരു കുറവും ഇല്ല. പലവട്ടത്തെ പല അഭിമുഖങ്ങളിലും രേണു ഇതേകുറിച്ചുതന്നെ മറുപടി പറഞ്ഞെങ്കിലും ഇവർക്ക് എതിരെ പ്രചരിക്കുന്ന നെഗറ്റിവിറ്റികൾക്ക് കുറവൊന്നും നാളിതുവരെ ഉണ്ടായിട്ടില്ല.

ALSO READ: അപ്പച്ചിയുടെ സ്വന്തം ആവണിക്കുട്ടി! എന്റെ രാജകുമാരിയെന്ന് മഞ്ജു; ഇപ്പോൾ മനസ്സിലായോ ഞാൻ എന്താ ഇങ്ങനെ ആയതെന്ന്അതേസമയം രേണുവിന്റെ മുൻ വിവാഹത്തെ കുറിച്ചും അവർ ഇക്കഴിഞ്ഞദിവസം പ്രതികരണം നടത്തിയിരുന്നു. തനിക്ക് ഒരു പാസ്റ്റ് ഉണ്ടെന്നും പാസ്റ്റർ ആയിരുന്നില്ല ആളെന്നും വിവാഹം നടന്നത് സുധിയും ആയിട്ട് മാത്രമെന്നും രേണു പറഞ്ഞിരുന്നു.

ഒരിക്കലും ഓർക്കാൻ ആഗ്രഹിക്കാത്ത ദുരിതങ്ങൾ മാത്രം ഉണ്ടായിരുന്ന പാസ്റ്റ് ആണ്. ആളും ഇപ്പോൾ വിവാഹം കഴിച്ചു കുട്ടികൾ ഒക്കെയായി ജീവിക്കുന്നു. സുധിച്ചേട്ടന്റെ വീട്ടുകാർക്കും ഇതൊക്കെ അറിയുന്നതാണ്. എല്ലാം പറഞ്ഞ ശേഷമാണ് സുധിയുമായി തന്റെ വിവാഹം നടന്നത്. എന്നാൽ താൻ എത്ര വിവാഹം കഴിച്ചാലും ഇല്ലെങ്കിലും വിമർശകർക്ക് എന്തെന്ന ചോദ്യവും രേണു ഉയർത്തിയിരുന്നു.
Read Entire Article