Published: January 03, 2026 02:43 PM IST
1 minute Read
സൗദി അറേബ്യയിലെ യൻബുവിൽ ഇന്നാരംഭിക്കുന്ന ഡാക്കർ റാലിയിൽ ഇന്ത്യൻ പ്രതിനിധിയായി ഇത്തവണയും ഷൊർണൂർ സ്വദേശി ഹരിത് നോവ. ലോകത്തിലെ ഏറ്റവും അപകടകരവും സാഹസികവുമായ ഓഫ് റോഡ് മോട്ടർ റേസിങ് മത്സരമായ ഡാക്കർ റാലിയിൽ, 450 സിസി ബൈക്ക് വിഭാഗത്തിൽ ടിവിഎസിനായാണ് ഹരിത് മത്സരിക്കുന്നത്.
2024ൽ ഡാക്കർ ബൈക്ക് റാലി 2ൽ ഒന്നാമതെത്തി ഹരിത് ചരിത്രം കുറിച്ചിരുന്നു. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യക്കാരനാണ് മുപ്പത്തിരണ്ടുകാരനായ ഹരിത്. മരുഭൂമിയിലും മലമടക്കുകളിലുമായി 8,000 കിലോമീറ്റർ ദൈർഘ്യമുള്ള ഡാക്കർ റാലി 17ന് സമാപിക്കും. കഴിഞ്ഞ റാലിയിലെ പ്രകടനം മെച്ചപ്പെടുത്തുകയാണു ലക്ഷ്യമെന്നു ഹരിത് നോവ പറഞ്ഞു.
English Summary:








English (US) ·