Authored by: ഋതു നായർ|Samayam Malayalam•6 Jun 2025, 9:13 am
മകനെ പിടിച്ചുകൊണ്ടുപോയ ആ പുലർച്ചെ നിറഞ്ഞകണ്ണുകളോടെ നിന്നചാക്കോ; അദ്ദേഹത്തിന്റെ കരഞ്ഞമുഖം താൻ കാണുമ്പൊൾ ഹൃദയം നുറുങ്ങിപ്പോയെന്ന് ഈ അടുത്താണ് ഷൈൻ തുറന്നുപറഞ്ഞത്
ഷൈൻ ടോം ചാക്കോ ഫാദർ (ഫോട്ടോസ്- Samayam Malayalam) ഏറ്റവും ഒടുവിൽ മരണത്തിലേക്ക് പോകുമ്പോഴും മകന്റെ ആവശ്യത്തിനായുള്ള യാത്ര ആയിരുന്നു അതും. മകന്റെ ചികിത്സയ്ക്ക് വേണ്ടിയുള്ള യാത്രയിലാണ് ഷൈനിന്റെ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽ പെടുന്നത്. ഷൈനും ഡാഡിയും മമ്മിയും ആയിരുന്നു എപ്പോഴും ഒരുമിച്ചുണ്ടായിരുന്നത് . അപകടത്തിൽ ചാക്കോ മരണപ്പെടുകയും ഷൈനിനും അമ്മയ്ക്കും പരിക്കേൽക്കുകയും ചെയ്തു.
കുടുംബത്തെ സ്നേഹിക്കുന്നതിൽ ഷൈൻ എന്നും മുൻപിൽ ആണെന്നാണ് ഡാഡി എപ്പോഴും മാധ്യമങ്ങളോട് പറഞ്ഞത്. ഏറ്റവും ഒടുവിൽ ഷൈനിന്റെ പേരിൽ ഒരു കേസ് കൂടി വന്നപ്പോഴും ഉറച്ച സ്വരത്തോടെ അദ്ദേഹം പറഞ്ഞതും മകന്റെ ഭാഗമാണ്. അദ്ദേഹത്തിന്റെ ഡാഡി ആണെങ്കിലും ഞാൻ ഷൈനിന്റെ മാനേജർ ആണെന്ന് അടുത്തിടെ അഭിമാനത്തോടെ ചാക്കോ പറഞ്ഞിരുന്നു.ALSO READ: മകന്റെ ഒപ്പം നിന്ന പപ്പ! ഒരുമിച്ചുള്ള യാത്ര മരണത്തിലേക്ക്: ചാക്കോയുടെ വിയോഗം താങ്ങാനാകാതെ കുടുംബംഅതേസമയം കൊക്കെയ്ൻ കേസിൽ പുലർച്ചെ പോലീസ് അറസ്റ്ററ് ചെയ്യുമ്പോൾ സ്റ്റേഷന് താഴെ കണ്ണുനീർ പൊഴിച്ചുനിന്ന ഡാഡിയുടെ മുഖം ഇന്നും ഹൃദയത്തിൽ വേദന ആണെന്ന് അടുത്തിടെ ആണ് ഷൈൻ പറഞ്ഞത്. ഡാഡിക്കും മമ്മിക്കും മൂത്തമകനായി ജനിച്ച ഷൈൻ ഒരു നല്ല മകൻ ആണെന്ന് ചാക്കോ എന്നും മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ഞാൻ കാരണം ഇല്ലാത്ത കുറ്റങ്ങൾ ഒക്കെയും എന്റെ മാതാപിതാക്കന്മാർ കേട്ടിട്ടുണ്ടെന്നും അതിന്റെ കുറ്റബോധം തന്നെ വേട്ടയാടിയ കാര്യമൊക്കെ ഷൈൻ തുറന്നു പറഞ്ഞിട്ടുണ്ട്.
മയക്കുമരുന്ന് കേസിൽ തൻെറ മകനെ കുടുക്കിയതാണെന്ന് പലവട്ടം ചാക്കോ പറഞ്ഞിരുന്നു.അവൻ ഇതൊന്നും ഉപയോഗിച്ചിട്ടുള്ള ആളല്ല. ഒരു സിഗരറ്റ് പോലും വലിച്ചു ഞാൻ കണ്ടിട്ടില്ല. അവന്റെ വളർച്ചയിൽ ആരോ കുടുക്കിയതെന്നും പത്തുവർഷം പത്മവ്യൂഹത്തിൽ ആയിരുന്നു എന്നും ചാക്കോ പ്രതികരിച്ചിരുന്നു. കരിയറിൽ അവൻ മുൻപോട്ട് പോകുമ്പോൾ അതിനെ തളർത്താൻ ആണ് പലരും ശ്രമിച്ചതെന്നും ചാക്കോ പറഞ്ഞിട്ടുണ്ട്.
ഷൈനിന്റെ സിനിമയുടെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നതും ചാക്കോ ആയിരുന്നു. ഈ അടുത്താണ് സിനിമയുടെ പ്രൊഡക്ഷൻ കൂടി ഷൈനിന്റെ നേതൃത്വത്തിൽ തുടങ്ങിയത് അതിനും മേൽനോട്ടം വഹിച്ചതും ചാക്കോ ആയിരുന്നു.





English (US) ·