ഡാന്‍സ് കളിക്കാന്‍ പറഞ്ഞു, കളിച്ചു, സ്റ്റേജില്‍ വച്ച് പാന്റ്‌സ് കീറി; ഇനി ശ്രദ്ധിച്ചേ ചെയ്യൂ എന്ന് ധ്രുവ് വിക്രം

20 hours ago 1

Authored by: അശ്വിനി പി|Samayam Malayalam13 Apr 2026, 5:26 p.m. IST

സ്റ്റേജില്‍ കയറിയാല്‍ പുരസ്‌കാരം വാങ്ങാന്‍ വരുന്ന അഭിനേതാക്കളെ കൊണ്ട് പാട്ട് പാടിപ്പിക്കുകയും ഡാന്‍സ് ചെയ്യിപ്പിക്കുകയുമൊക്കെ ചെയ്യുന്നത് പതിവാണ്. അത്തരമൊരു അവസരത്തിലാണ് ധ്രുവ് തന്റെ ദുരനുഭവത്തെ കുറിച്ച് പറഞ്ഞത്

dhruv vikramധ്രുവ് വിക്രം
ചിയാന്‍ വിക്രമിന്റെ മകന്‍ ധ്രുവ് വിക്രം ഇപ്പോള്‍ ഇന്റസ്ട്രിയില്‍ തന്റേതായ ഒരിടം കണ്ടെത്തി വരികയാണ്. മാരി സെല്‍വരാജ് സംവിധാനം ചെയ്ത ബൈസണ്‍ എന്ന ചിത്രത്തിലാണ് ഏറ്റവുമൊടുവില്‍ ധ്രുവ് അഭിനയിച്ചത്. ചിത്രത്തിലെ അഭിനയത്തിന്റെ പേരില്‍ നിറയെ പുരസ്‌കാരങ്ങളും അംഗീകാരങ്ങളും നേടിക്കൊണ്ടിരിക്കുകയാണ് നടന്‍.

ബൈസണിലെ അഭിനയത്തിന് പോയ വര്‍ഷത്തെ മികച്ച നടനുള്ള ബിഹൈന്റ് വുഡ് പുരസ്‌കാരം ധ്രുവ് വിക്രമിനായിരുന്നു. ബേസില്‍ ജോസഫ് ആണ് ധ്രുവിന് പുരസ്‌കാരം നല്‍കിയത്. പുരസ്‌കാര ലബ്ധിയ്ക്ക് ശേഷം ധ്രുവിനോട് ബൈസണിലെ പാട്ട് പാടാന്‍ അവതാരകമാര്‍ ആവശ്യപ്പെട്ടു. മടിയേതും ഇല്ലാതെ മനോഹരമായി ധ്രുവ് പാട്ട് പാടുകയും ചെയ്തു.

Also Read: ഡേറ്റിങ് ആപ്പില്‍ കണ്ട് ഇഷ്ടപ്പെട്ടു, ജനനി സ്വയിപ് ചെയ്തു; നടിയാണ് എന്നറിഞ്ഞപ്പോള്‍ റോഷന്‍ പിന്മാറാന്‍ ശ്രമിച്ചു

പാട്ട് പാടിയതിന് ശേഷം പിന്നീട് ഡാന്‍സ് ചെയ്യാന്‍ ആവള്യപ്പെട്ടു. കോട്ടും സ്യൂട്ടുമെല്ലാം ധരിച്ച് വന്ന ധ്രുവ്, ഈ വേഷത്തില്‍ ആടാന്‍ പ്രയാസമാണ് എന്ന് പറഞ്ഞു. പക്ഷേ ആങ്കര്‍ പ്രിയങ്ക വിടാനുള്ള ഭാവമുണ്ടായിരുന്നില്ല, ഞങ്ങള്‍ക്ക് വേണ്ടി ചെറിയൊരു മൂവ്‌മെന്റ്‌സ് ആവാം എന്ന് പറഞ്ഞപ്പോഴാണ് തന്റെ ഒരു ദുരനുഭവം ധ്രുവ് വിക്രം പങ്കുവച്ചത്.

നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് എന്നെ ഒരു കോളേജ് ഫങ്ഷന് വിളിച്ചിരുന്നു. ഇതുപോലൊരു വേഷം ഇട്ടുകൊണ്ടാണ് അന്ന് പോയത്. സ്‌റ്റേജില്‍ ഡാന്‍സ് ചെയ്യാന്‍ പറഞ്ഞു, ഞാന്‍ ആവേശത്തോടെ ഡാന്‍സ് ചെയ്തു, പാന്റ്‌സ് കീറിപ്പോയി. അതിന് ശേഷം ഞാന്‍ അല്പം ശ്രദ്ധിച്ചേ ചെയ്യാറുള്ളൂ. അടുത്ത തവണ നിങ്ങള്‍ എനിക്ക് പുരസ്‌കാരം നല്‍കുകയാമെങ്കില്‍ കുറച്ച് ലൂസായ ടീഷര്‍ട്ടും പാന്റ്‌സുമൊക്കെയിട്ട് വരാം, അന്ന് ഡാന്‍സ് ചെയ്യാം എന്ന് ആങ്കറായ മണിമേഖലയെ പിടിച്ച് സത്യം ചെയ്യുകയും ചെയ്തു.


ബൈസണ്‍ എന്ന ചിത്രത്തിനും ഈ പുരസ്‌കാരത്തിനും തന്നെ അര്‍ഹരാക്കിയ നാല് പേര്‍ക്ക് ധ്രുവ് നന്ദി പറയുന്നുണ്ട്. പുരസ്‌കാരം നല്‍കിയ ബിഹൈന്റ് വുഡിനൊണ് ഒന്ന്. ഈ സിനിമ തനിക്ക് തന്ന മാരി സെല്‍വരാജിനാണ് രണ്ടാമത്തെ നന്ദി പ്രകടനം, തന്നെ എന്തിനും പിന്തുണയ്ക്കുന്ന തനിക്കേറ്റവും പ്രചോദനമായ അച്ഛന്‍ ചിയാനും നന്ദി. തനിക്കൊപ്പം നില്‍ക്കുന്ന തന്നെ ആരാധിക്കുന്ന ജനങ്ങള്‍ക്കും ധ്രുവ് വേദിയില്‍ നന്ദി പറഞ്ഞു.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് 13 വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article