‘‘ഡായ് ഡായ്...’’ ലോകകപ്പ് ഗാനവുമായി ഷക്കീറ

3 weeks ago 6

ഓൺലൈൻ ഡെസ്ക്

Published: May 09, 2026 10:53 AM IST

1 minute Read

 Instagram/shakira
ഷക്കീറ. Image Credit: Instagram/shakira

റിയോ ഡി ജനീറോ ∙ ഫിഫ  ലോകകപ്പിന്റെ ഔദ്യോഗിക ഗാനവുമായി കൊളംബിയൻ ഗായിക ഷക്കീറ. 2010 ദക്ഷിണാഫ്രിക്ക ലോകകപ്പിലെ വക്കാ വക്കാ (ദിസ് ടൈം ഫോർ ആഫ്രിക്ക) വഴി ശ്രദ്ധേയയായ ഷക്കീറയാണ് യുഎസും മെക്സിക്കോയും കാനഡയും സംയുക്തമായി ആതിഥ്യം വഹിക്കുന്ന ഈ ലോകകപ്പിനും ഔദ്യോഗിക ഗാനമൊരുക്കുന്നത്. ഡായ് ഡായ് എന്നു തുടങ്ങുന്ന ഗാനത്തിൽ നൈജീരീയൻ ഗായകൻ ബുർണ ബോയും നാൽപത്തൊമ്പതുകാരി ഷക്കീറയ്ക്കൊപ്പമുണ്ട്.

ബ്രസീലിലെ വിഖ്യാതമായ മാറക്കാന സ്റ്റേഡിയത്തിൽനിന്നുള്ള വിഡിയോ ടീസർ ഇന്നലെ ഷക്കീറ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചു. ലോകകപ്പിൽ പങ്കെടുക്കുന്ന വിവിധ ടീമുകളുടെ ജഴ്സിയണിഞ്ഞവർക്കൊപ്പം പന്തു തട്ടുന്നതാണു വിഡിയോയിലുള്ളത്. ഗാനത്തിന്റെ ഔദ്യോഗിക റിലീസ് മേയ് 14നു നടക്കും. 2006, 2010, 2014 ലോകകപ്പുകളിൽ ഉപയോഗിച്ച മാച്ച് ബോളുകൾ ഗാനത്തിൽ അവതരിപ്പിക്കുന്നുണ്ട്. ഈ 3 ലോകകപ്പുകളിലും ഷക്കീറ സംഗീതപരിപാടികൾ അവതരിപ്പിച്ചിരുന്നു.

English Summary:

Shakira Unveils Official FIFA World Cup 2026 Anthem

Read Entire Article