Authored by: ഋതു നായർ|Samayam Malayalam•18 May 2025, 10:28 am
18ാമത്തെ വയസ്സിലാണ് പ്രഭ, ദാസേട്ടന്റെ ജീവിതത്തിലേക്ക് കടന്നുവന്നത്. പാട്ടുകളിലൂടെയായിരുന്നു ഇരുവരും ഇഷ്ടത്തിലായതും. പ്രഭ വന്നശേഷം പ്രഭാമയമായി തന്റെ ജീവിതമെന്ന് യേശുദാസ് പലവട്ടം പറഞ്ഞിട്ടുണ്ട്
(ഫോട്ടോസ്- Samayam Malayalam) പരിപാടികളിലെല്ലാം സദസിന്റെ മുന്‍നിരയില്‍ പ്രഭയും ഉണ്ടാവാറുണ്ട്. പ്രഭയോടുള്ള പ്രണയത്തെക്കുറിച്ച് പറഞ്ഞുള്ള യേശുദാസിന്റെ വാക്കുകൾ പലവട്ടം വൈറലായിട്ടുണ്ട്. ഇപ്പോൾ ഏറ്റവും ഒടുവിൽ ഏറെ നാളുകൾക്ക് ശേഷം ഭാര്യക്ക് ഒപ്പമുള്ള ഒരു ചിത്രം പങ്കുവച്ചെത്തിയതാണ് അദ്ദേഹം.
അമേരിക്കയിലെ ഡാലസിലാണ് ഇപ്പോൾ ദാസേട്ടൻ ഭാര്യ പ്രഭക്ക് ഒപ്പം. വിശ്രമജീവിതം ആനന്ദകരമാക്കുകണ് അദ്ദേഹം. ഒപ്പം സംഗീതത്തെ ഹൃദയത്തോട് ചേർത്തുനിർത്തുന്നു. ഇന്നും ഈ 85 ആം വയസിലും അദ്ദേഹത്തിന്റെ സംഗീതത്തോടുള്ള ഉപാസന കുറയുന്നില്ല എന്നും പുലര്‍ച്ചയ്ക്ക് നാലരയ്‌ക്കെഴുന്നേറ്റ് സാധകം ചെയ്യുന്ന ദിനചര്യ ഈ പ്രായത്തിലും ലോകത്തിന്റെ ഏതൊരു ഭാഗത്തും വച്ചും തുടരുന്നു എന്നുള്ളതാണ്. ഭക്ഷണത്തിന്റെ കാര്യത്തിലും വളരെയധികം ശ്രദ്ധിക്കുന്ന അദ്ദേഹം ചിട്ടയായ ജീവിത ശൈലി ആണ് ഫോളോ ചെയ്യുന്നത്. തന്റെ ദൈവിക സ്വരത്തെ മോശമാക്കുന്ന ഒരു ഭക്ഷണവും കഴിക്കാറില്ല അദ്ദേഹം. കഴിഞ്ഞ കുറേ വർഷങ്ങളായി ഭാര്യ പ്രഭക്ക് ഒപ്പം ഡാലസിലാണു ദാസേട്ടന്റെ താമസം. പച്ചക്കറി വാങ്ങാനും ഷോപ്പിങ്ങിനും സ്വയം കാറോടിച്ചുപോകുന്ന ദാസേട്ടന്റെ വിശേഷങ്ങൾ മുൻപൊരിക്കൽ സമൂഹ മാധ്യങ്ങളിൽ നിറഞ്ഞിരുന്നു.
ALSO READ:ആര്യയുടെ നിശ്‌ചയത്തിന് പിന്നാലെ രോഹിത്: എന്റെ മോനും മോൾക്കും ചോക്കിക്കും ഒപ്പം പുതിയ യാത്ര തുടങ്ങുന്നുവെന്ന് സിബിനും കോവിഡ് കാലത്തിനു ശേഷം ഇന്ത്യയിലേക്ക് ഉള്ള യാത്രകൾ കുറവാണ്. ഇടയ്ക്ക് അമേരിക്കയിലെ വേദികളിൽ കച്ചേരികളും അവതരിപ്പിച്ചിരുന്ന അദ്ദേഹത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. പിന്നെ സിനിമയിലെ സുഹൃത്തുക്കൾ, സംഗീതലോകത്തിലെ പ്രിയപെട്ടവർ ഒക്കെയും ദാസേട്ടനെ കാണാൻ പോകുന്നതിന്റെ വിശേഷങ്ങൾ സമൂഹ മാധ്യമങ്ങളിൽ നിറയാറുണ്ട്.
ALSO READ: രണ്ടാൾക്കും ഇത് പുതുതുടക്കമാണ്! രോഹിതിന്റെ പിന്തുണ എപ്പോഴും ഉണ്ടാകും: സിബിനും ഈ സ്നേഹം ആവശ്യമായിരുന്നു! ആശംസകളുമായി പ്രിയപ്പെട്ടവർദാസേട്ടന്റെ ഒപ്പം നിഴലായി പ്രഭയും ഉണ്ട്. താൻ തുമ്മിയാലും അതിലും സംഗീതം കണ്ടെത്തുന്നയാളാണ് പ്രഭ എന്നൊരിക്കൽ ദാസേട്ടൻ പറഞ്ഞിട്ടുണ്ട് . അതും ഇഷ്ടപ്പെടും. കാരണം അത് അങ്ങനെയങ്ങ് ലയിച്ച് കിടക്കുകയാണ്. അവള്‍ക്ക് ഇഷ്ടക്കുറവേ വരില്ല, അണ്‍കണ്ടീഷണല്‍ ലവാണ് എന്നാണ് തങ്ങളുടെ പ്രണയത്തെകുറിച്ചുള്ള ചോദ്യത്തിന് ഒരിക്കൽ ദാസേട്ടൻ തുറന്നുപറഞ്ഞത്.





English (US) ·