Published: August 16, 2025 01:45 PM IST
1 minute Read
കൊൽക്കത്ത ∙ ഡിസംബർ 12 മുതൽ 15 വരെ നീണ്ടുനിൽക്കുന്ന ലയണൽ മെസ്സിയുടെ ഇന്ത്യ സന്ദർശനത്തിന് സംഘാടകർ നൽകിയ പേര് ‘ഗോട്ട് ടൂർ ഓഫ് ഇന്ത്യ’. ഇന്ത്യ സന്ദർശനത്തിന്റെ ഭാഗമായ പരിപാടികൾക്ക് മെസ്സിയുടെ ടീം അന്തിമാനുമതി നൽകിയെന്ന് ഇവന്റ് പ്രമോട്ടറായ ശതദ്രു ദത്ത അറിയിച്ചു. ഓഗസ്റ്റ് 28നും സെപ്റ്റംബർ ഒന്നിനുമിടയിൽ തന്റെ സമൂഹമാധ്യമ പേജിലൂടെ ഇന്ത്യ സന്ദർശനം മെസ്സി ഔദ്യോഗികമായി പ്രഖ്യാപിക്കും.
ഇതുമായി ബന്ധപ്പെട്ട് ശതദ്രു ദത്ത ലയണൽ മെസ്സിയെയും പിതാവിനെയും നേരിൽക്കണ്ട് ചർച്ച നടത്തിയിരുന്നു.ഡിസംബർ 12ന് രാത്രി കൊൽക്കത്തയിൽ വിമാനമിറങ്ങുന്ന മെസ്സി, 13ന് കൊൽക്കത്തയിലും അഹമ്മദാബാദിലും വിവിധ പരിപാടികളിൽ പങ്കെടുക്കും. 14ന് മുംബൈയിലും 15ന് ഡൽഹിയിലുമെത്തും. മെസ്സിയുടെ രണ്ടാം ഇന്ത്യ സന്ദർശനമാണിത്. 2011 സെപ്റ്റംബറിൽ കൊൽക്കത്തയിലെ സോൾട്ട്‌ലേക് സ്റ്റേഡിയത്തിൽ നടന്ന അർജന്റീന– വെനസ്വേല സൗഹൃദ ഫുട്ബോൾ മത്സരം കളിക്കാൻ മെസ്സി എത്തിയിരുന്നു.
English Summary:








English (US) ·