ഡിസ്റ്റിങ്ഷനോടെ പാസായി! എൻട്രി 15 ൽ; കോടികൾ സമ്പാദ്യം; കോടീശ്വരന്റെ ഭാര്യ; ബഹുമതികൾ ഏറെ; ലൈഫ് അങ്ങേയറ്റം സിംപിൾ

3 months ago 4

Authored by: ഋതു നായർ|Samayam Malayalam7 Oct 2025, 9:38 am

നവ്യ എന്നും പ്രേക്ഷകർക്ക് അങ്ങേയറ്റം പ്രചോദനം നൽകുനൻ വ്യക്തിത്വം ആണ്. പുത്തൻ സിനിമ റിലീസിന് ഒരുങ്ങുമ്പോൾ ഒട്ടുമിക്ക ചാനലുകളിലും നവ്യയുടെ വീഡിയോ ആണ് നിറയുന്നത്.

navya nair income plus  and her elemental  beingness  benignant   present  is the implicit   factsനവ്യ നായർ(ഫോട്ടോസ്- Samayam Malayalam)
ഇഷ്ടത്തിലൂടെ വന്നു ഇഷ്ടം നേടിയെടുക്കുമ്പോൾ നവ്യക്ക് പ്രായം പതിനഞ്ചുവയസ് കഴിഞ്ഞസമയം ആണ്. പഠിക്കാൻ ഭയങ്കര മിടുക്കി ആയിരുന്ന നവ്യ ഡിസ്റ്റിങ്ഷനോടെ ആണ് പത്താം ക്ലാസ് അടക്കം എല്ലാ ക്ലാസുകളും പാസ് ആയത്. പിജിയും കംപ്ലീറ്റ് ചെയ്ത നവ്യ ഇപ്പോൾ ഇൻഡസ്ട്രിയിൽ സജീവമാകാൻ ഉള്ള ഒരുക്കത്തിലാണ്. തിരിച്ചുവരവിൽ രണ്ടു ചിത്രങ്ങളും ഇന്റർനാഷണൽ വേദികൾ അടക്കം നൃത്തനൃത്യങ്ങളും അവതരിപ്പിച്ചുകൊണ്ട് കൈയ്യടി നേടുന്നു.

മലയാളത്തിലും അന്യഭാഷാചിത്രങ്ങളിലും തിളങ്ങി നിൽക്കുന്നതിന്റെ ഇടയിൽ ആയിരുന്നു നവ്യക്ക് വിവാഹം. ചങ്ങനാശ്ശേരി സ്വദേശിയായ സന്തോഷ് മേനോനും ആയി അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു നവ്യക്ക്. തീർത്തും വീട്ടുകാർ പറഞ്ഞുറപ്പിച്ച വിവാഹം. വിവാഹത്തോടെ അഭിനയരംഗം പാടേ ഉപേക്ഷിച്ച നവ്യ പിന്നീട് മുംബൈയിലേക്ക് ചേക്കേറി. വിവാഹത്തിന് പിന്നാലെ അമ്മയായ നവ്യ മകൻ ഒരു പ്രായം ആയശേഷം ആണ് ഇന്ഡസ്ട്രിയിലേക്ക് എത്തിയത്. ഇപ്പോൾ മകൻ ആണ് അമ്മയ്ക്ക് കൂട്ടിനായി എത്തുന്നതും.


ഇക്കഴിഞ്ഞ ദിവസം ഒരു ചാനലിൽ സംസാരിക്കവെയാണ് തന്റെ പ്രണയത്തെ കുറിച്ചും സ്നേഹത്തെക്കുറിച്ചും ഒക്കെ നവ്യ തുറന്നുപറയുന്നത്. മിക്ക അഭിമുഖങ്ങളിലും നവ്യ സംസാരിക്കുന്ന രീതിയെ കുറിച്ചായിരുന്നു ആ വീഡിയോയിൽ കമന്റുകൾ നിറഞ്ഞതും. ആരാധകരുടെ ആകാംക്ഷ എപ്പോഴും അവരുടെ പേഴ്സണൽ ജീവിതത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ആയിരുന്നു എങ്കിലും ബുദ്ധിപൂർവ്വം നവ്യ മറുപടി നൽകി.

ALSO READ: ഒരാൾ മരിച്ചുപോയപ്പോൾ സഹായിച്ചിരുന്നു! ചോദ്യം ചെയ്യാൻ ഞാൻ അവരുടെ ആരുമല്ല; അത് അവരുടെ വ്യക്തിസ്വാതന്ത്ര്യം

സർക്കാർ ഉദ്യോഗസ്ഥരായ അച്ഛനും അമ്മക്കും ആണ് നവ്യ ജനിച്ചത്. എന്നാൽ ചെറിയ പ്രായത്തിൽ തന്നെ അധ്വാനിക്കാൻ എത്തിയ നവ്യ സ്വയം പര്യാപ്തത നേടിയ ശേഷം ആണ് വിവാഹിതയാകുന്നത്.

വിവാഹസമയത്ത് നല്ലൊരു തുക പ്രതിഫലം വാങ്ങുന്ന ടോപ്പ് നായികമാരിൽ പ്രധാനി ആയിരുന്നു നവ്യ. സൂപ്പർ സ്റ്റാറുകൾക്ക് ഒപ്പം നവ്യ അഭിനയിച്ച ചിത്രങ്ങൾ എല്ലാം ഒന്നിനൊന്ന് ഹിറ്റും. വിവാഹത്തിന് വ്യത്യസ്ത ആഭരണങ്ങൾ ധരിച്ചെത്തിയ നവ്യ ഏകദേശം അഞ്ഞൂറുപവനും മുകളിൽ ആണ് അണിഞ്ഞത്.


സന്തോഷ്മേനോൻ ചാർത്തിയ മാലയെക്കുറിച്ചും അന്നൊരു സമയത്ത് വലിയ ചർച്ചകൾ നടന്നിരുന്നു. ഒരുലക്ഷം പേർക്കോളം സദ്യ ആയിരുന്നു അന്ന് ആ സമയം വിവാഹത്തിന് ഒരുക്കിയതെന്നും റിപ്പോർട്ടുണ്ട്.

ALSO READ: വരുംകാല ഭാര്യയ്ക്ക് പിന്തുണയുമായി കുടുംബത്തോടൊപ്പം ട്രാവിസ് കെൽസി, ടെയിലർ സ്വിഫ്റ്റിന് ഇതിനപ്പുറം എന്തുവേണം
ഭർത്താവിനും നവ്യക്കും ആയി ആഡംബരകാറുകൾ അടക്കം കോടികളുടെ പ്രോപെര്ടികള് ആണുള്ളത്. എങ്കിലും അവരുടെ സിംപിൾ ജീവിതം മറ്റുളവർക്കും പ്രചോദനം നൽകുന്നതാണ്. അതിനു ഏറ്റവും ഒടുവിലത്തെ ഉദാഹരണം ആണ്, തന്നെ ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് കാണാൻ എത്തിയ അമ്മയുടെ വിയോഗവാർത്ത നവ്യ പങ്കുവച്ചത് . ഇടക്ക് രണ്ടുവട്ടം ആ അമ്മയെ നവ്യ കാണാൻ പോയതും അവർ നവ്യയെ നാട്ടുകാർക്ക് പരിചയപെടുത്തുന്നതും എല്ലാം വാർത്ത ആയിരുന്നു.


നവ്യ പങ്കുവച്ച ഒരു പോസ്റ്

ഈ അമ്മമ്മയെ നിങ്ങൾ മറക്കാൻ സാധ്യത ഇല്ല. അമ്മമ്മ ശ്രീകൃഷ്ണ പാദം പുൽകിയ വിവരം വ്യസനത്തോടെ അറിയിച്ചു കൊള്ളട്ടെ. എന്നെ ഒരിക്കൽ കൂടി കാണണം എന്ന ആഗ്രഹവും നിറവേറ്റാൻ ഭഗവാൻ അനുഗ്രഹിച്ചു.

സർവം കൃഷ്ണാർപ്പണം...

Read Entire Article