22 July 2025, 03:54 PM IST

വിജയ് ദേവരകൊണ്ട | ഫോട്ടോ: www.instagram.com/thedeverakonda/
തെലുങ്ക് സൂപ്പര്‍താരം വിജയ് ദേവരകൊണ്ടയ്ക്ക് അടുത്തിടെ ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ ഏതാനും ദിവസമായി താരം ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അസുഖം ഭേദമായി വരുന്ന താരത്തെ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തുവെന്നാണ് ഒടുവിലെ വിവരം.
'അദ്ദേഹം പതിയെ ആരോഗ്യവീണ്ടെടുക്കുകയാണ്. ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍, കഴിയുന്നത്രയും വേഗം ഇതുവരെ ഏറ്റെടുത്ത ജോലികളിലേക്ക് തിരികെ വരാനാണ് അദ്ദേഹം ശ്രമിക്കുന്നത്', വിജയ് ദേവരകൊണ്ടയോട് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
'ആരോഗ്യം കാര്യമായി മെച്ചപ്പെട്ടിട്ടുണ്ട്. വീട്ടില്‍ വിശ്രമത്തിലാണ്. ചികിത്സയുമായി നന്നായി പ്രതികരിക്കുന്നുണ്ട്. ഒരു ചിത്രത്തിന് വേണ്ടിയുള്ള പ്രൊമോഷണല്‍ അഭിമുഖങ്ങള്‍ ഉടന്‍ ആരംഭിക്കും', താരത്തോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.
'കിങ്ഡം' ആണ് വിജയ് ദേവരകൊണ്ടയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ആരോഗ്യം ഭേദപ്പെടുന്ന മുറയ്ക്ക് ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികളിലേക്ക് താരം കടക്കും. അടുത്ത ദിവസം നടക്കാനിരിക്കുന്ന ട്രെയ്‌ലര്‍ ലോഞ്ചിലും അഭിമുഖങ്ങളിലും താരം പങ്കെടുക്കുമെന്നാണ് വിവരം. ജൂലൈ 31-നാണ് 'കിങ്ഡം' റിലീസ്.
Content Highlights: Vijay Deverakonda has recovered from dengue fever
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·