02 May 2025, 03:47 PM IST

ഡെയ്ഞ്ചറസ് വൈബ് ഹൃസ്വചിത്രത്തിന്റെ സ്വിച്ച്ഓൺ ചടങ്ങിൽനിന്ന്
കോഴിക്കോട്: സമൂഹത്തെ കാര്‍ന്ന് തിന്നുകയും പുതുതലമുറയെ വഴിതെറ്റിക്കുകയുംചെയ്യുന്ന മദ്യ-രാസലഹരി വസ്തുക്കളുടെ ഉപയോഗത്തിനെതിരേ ഐ മാക്‌സ് ഗോള്‍ഡ് റൈസിന്റെ ബാനറില്‍ ഫൈസല്‍ ഹുസൈന്‍ സംവിധാനം ചെയ്യുന്ന 'ഡെയ്ഞ്ചറസ് വൈബ്' എന്ന പേരില്‍ ഹ്രസ്വ ചിത്രം തയ്യാറാക്കുന്നു. കേരള പൊതുമരാമത്ത് വകുപ്പ്- ടൂറിസംമന്ത്രി പി.എ. മുഹമ്മദ് റിയാസ് ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചു. സി.പി. അബ്ദുല്‍ വാരിഷ് ആണ് ചിത്രത്തിന്റെ നിര്‍മാണം.
ചടങ്ങില്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ ബീന ഫിലിപ്പ്, കുന്ദമംഗലം എംഎല്‍എ പി.ടി.എ. റഹീം, മുന്‍മന്ത്രി തോമസ് ഐസക് തുടങ്ങിയവര്‍ പങ്കെടുത്തു. ചലച്ചിത്ര താരങ്ങളായ ജയരാജ് കോഴിക്കോട്, അപ്പുണി ശശി, സി.ടി. കബീര്‍, ഇന്ദിര, സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാരായ അന്‍ഷി, പാണാലി ജുനൈസ് എന്നിവരാണ് ചിത്രത്തിലെ പ്രധാനതാരങ്ങള്‍.
കോഴിക്കോടും പരിസരപ്രദേശങ്ങളിലും ചിത്രീകരണം ആരംഭിക്കുന്ന 'ഡെയ്ഞ്ചറസ് വൈബിന്റെ' കഥയും എഡിറ്റിങ്ങും സംവിധാനവും നിര്‍വഹിക്കുന്നത് ഫൈസല്‍ ഹുസൈനാണ്. തിരക്കഥ: റിയാസ് പെരുമ്പടവ്.
ജൂണ്‍ അവസാനം റിലീസ് ചെയ്യുന്ന ചിത്രം വിദ്യാഭ്യാസസ്ഥാപനങ്ങളിലും സാംസ്‌ക്കാരിക കേന്ദ്രങ്ങളിലും പ്രദര്‍ശിപ്പിക്കും. പ്രബീഷ് ലിന്‍സിയാണ് ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത്. നെവില്‍ ജോര്‍ജ്ജിന്റെ വരികള്‍ക്ക് സംഗീതം ഒരുക്കുന്നത് സിമ്പു സുകുമാരനാണ്.
Content Highlights: abbreviated movie `Dangerous Vibe` addresses cause maltreatment among youth
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·