Published: August 06 , 2025 03:35 PM IST
1 minute Read
-
ഡാനിഷ് ഫുട്ബോൾ താരത്തിന് സമ്മാനമായി ലഭിച്ചത് ഉരുളക്കിഴങ്ങ്
കോപ്പൻഹേഗൻ ∙ ഡെൻമാർക്കിലെ ക്ലബ് ഫുട്ബോൾ മത്സരത്തിൽ പ്ലെയർ ഓഫ് ദ് മാച്ച് പുരസ്കാരം സ്വീകരിക്കാനെത്തിയ മാക്സിം സോളാസ് സമ്മാനം കണ്ടു ഞെട്ടി... ഒരു ഉന്തുവണ്ടി നിറയെ ഉരുളക്കിഴങ്ങ്! ഡാനിഷ് ക്ലബ്ബുകളായ സോണ്ടാർജിസ്‌കിയും നോഡ്സ്ജാലൻഡ് എഫ്സിയും തമ്മിൽ നടന്ന മത്സരത്തിലെ പ്ലെയർ ഓഫ് ദ് മാച്ചായ സോണ്ടാർജിസ്‌കി ഡിഫൻഡർ മാക്സിം സോളാസിനാണ് ഈ വിചിത്ര സമ്മാനം ലഭിച്ചത്; 55 കിലോഗ്രാം ഉരുളക്കിഴങ്ങ്.
പ്രീമിയം വിഭാഗത്തിൽപെടുന്ന ഡാനിഷ് ഉരുളക്കിഴങ്ങുകളാണ് മാക്സിമിനു നൽകിയത്. ഏകദേശം 222 ഡോളറിന്റെ (ഏകദേശം 19000 രൂപ) ഉരുളക്കിഴങ്ങ് സമ്മാനമായി ലഭിച്ചെന്നാണു കണക്കുകൂട്ടൽ. ഇതാദ്യമായല്ല കായിക താരങ്ങൾക്കു കൗതുകകരമായ സമ്മാനങ്ങൾ ലഭിക്കുന്നത്.
റൈസ് കുക്കർ, നെയ്യ്, ബ്ലെൻഡർ, എരുമ തുടങ്ങിയ സമ്മാനങ്ങൾ മുൻപും താരങ്ങൾ നേടിയിട്ടുണ്ട്. ഉരുളക്കിഴങ്ങ് സമ്മാനം സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ ക്ലബ്ബിന്റെ പ്രശസ്തിയും വർധിച്ചു. മത്സരത്തിൽ അവസാന മിനിറ്റ് ഗോളിൽ സോണ്ടാർജിസ്‌കി 3–2 നു ജയിച്ചു.
English Summary:








English (US) ·