Curated byഗോകുൽ എസ് | Samayam Malayalam | Updated: 8 May 2025, 1:28 pm
Delhi Capitals Vs Punjab Kings: ഐപിഎല്ലിൽ ഇന്ന് കിടിലൻ പോരാട്ടം. ഡെൽഹി ക്യാപിറ്റൽസിന് നിർണായകം. ടീമിൽ സുപ്രധാന മാറ്റത്തിന് സാധ്യത.
ഹൈലൈറ്റ്:
- ഐപിഎല്ലിൽ ഇന്ന് സൂപ്പർ പോരാട്ടം
- ഡെൽഹി ക്യാപിറ്റൽസിന് നിർണായകം
- ടീമിൽ ഒരു മാറ്റത്തിന് സാധ്യത.
ഡെൽഹി ക്യാപിറ്റൽസ് (ഫോട്ടോസ്- Samayam Malayalam) ഡെൽഹി ടീമിൽ ആ വമ്പൻ മാറ്റം വന്നേക്കും, ഇന്ന് നിർണായക മത്സരം; രണ്ടും കൽപ്പിച്ച് അക്സർ പട്ടേലും സംഘവും
ഈ സാഹചര്യത്തിൽ വെടിക്കെട്ട് ബാറ്ററായ സമീർ റിസ്വിയെ ഡെൽഹി പ്ലേയിങ് ഇലവനിലേക്ക് കൊണ്ടുവരാൻ സാധ്യതയുണ്ട്. മൂന്നാം നമ്പരിലോ മധ്യനിരയിൽ ഫിനിഷറായോ താരത്തെ അവർക്ക് ഉപയോഗിക്കാം.
ഡെൽഹി ക്യാപിറ്റൽസിന്റെ സാധ്യത ടീം: ഫാഫ് ഡുപ്ലെസിസ്, അഭിഷേക് പൊറൽ, സമീർ റിസ്വി, കെ എൽ രാഹുൽ, അക്സർ പട്ടേൽ, ട്രിസ്റ്റൻ സ്റ്റബ്സ്, സമീർ റിസ്വി, വിപ്രജ് നിഗം, മിച്ചൽ സ്റ്റാർക്ക്, കുൽദീപ് യാദവ്, ടി നടരാജൻ, ദുഷ്മന്ത ചമീര. ഇമ്പാക്ട് താരം: അശുതോഷ് ശർമ.
അതേ സമയം വലിയ ആത്മവിശ്വാസത്തോടെയാണ് പഞ്ചാബ് കിങ്സ് ഇന്നത്തെ മത്സരത്തിന് ഇറങ്ങുന്നത്. നിലവിൽ 11 കളികളിൽ 15 പോയിന്റാണ് അവർക്കുള്ളത്. ഏഴ് കളികളിൽ വിജയം നേടിയ അവർ മൂന്ന് കളികളിലാണ് തോറ്റത്. ഒരു മത്സരം മഴയെത്തുടർന്ന് ഉപേക്ഷിക്കുകയായിരുന്നു. ഇന്നത്തെ കളിയിൽ വിജയിക്കാനായാൽ ടീം പ്ലേ ഓഫിലേക്ക് ഏറെക്കുറെ യോഗ്യത നേടും.
പഞ്ചാബ് കിങ്സിന്റെ സാധ്യത ടീം: പ്രിയാൻഷ് ആര്യ, പ്രഭ്സിമ്രാൻ സിങ്, ശ്രേയസ് അയ്യർ, ജോഷ് ഇംഗ്ലിസ്, ശശാങ്ക് സിങ്, നേഹാൽ വധേര, മാർക്കസ് സ്റ്റോയിനിസ്, അസ്മതുള്ള ഒമർസായ്, മാർക്കോ ജാൻസൻ, യുസ്വേന്ദ്ര ചഹൽ, അർഷ്ദീപ് സിങ്. ഇമ്പാക്ട് താരം വിജയ്കുമാർ വൈശാഖ്/സൂര്യാൻഷ്.

രചയിതാവിനെക്കുറിച്ച്ഗോകുൽ എസ്ഗോകുൽ എസ്- സമയം മലയാളത്തിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സ്പോർട്സ് ഇഷ്ട വിഷയം. ഇന്ത്യൻ സൂപ്പർ ലീഗ്, സന്തോഷ് ട്രോഫി അടക്കം വിവിധ ടൂർണമെന്റുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2017 മുതൽ മാധ്യമ പ്രവർത്തന രംഗത്ത് സജീവം. ഇടക്കാലത്ത് അധ്യാപകനായും ജോലി ചെയ്തു.... കൂടുതൽ വായിക്കുക








English (US) ·