Published: August 10, 2025 01:24 PM IST
1 minute Read
ഹൈദരാബാദ്∙ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് സിറാജും പ്രശസ്ത ഗായിക ആശാ ഭോസ്‌ലെയുടെ കൊച്ചുമകൾ സനായ് ഭോസ്‌ലെയും തമ്മിൽ പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾക്ക് വിരാമം. രക്ഷാബന്ധൻ ദിനത്തിൽ മുഹമ്മദ് സിറാജിന്റെ കയ്യിൽ രാഖി ചാർത്തിയാണ്, സനായ് ഭോസ്‌ലെ താരവുമായുള്ള ബന്ധം സഹോദരതുല്യമാണെന്ന് വ്യക്തമാക്കിയത്. ഡേറ്റിങ് അഭ്യൂഹങ്ങൾ ഉയർന്നപ്പോഴെല്ലാം തങ്ങൾക്കിടയിലുള്ള ബന്ധം സഹോദരതുല്യമാണെന്ന് ആവർത്തിച്ചിരുന്ന ഇരുവരും, ഇതിനു പിന്നാലെയാണ് രക്ഷാബന്ധൻ ദിനത്തിൽ രാഖി ചാർത്തി ഇക്കാര്യം സ്ഥിരീകരിച്ചത്.
മുഹമ്മദ് സിറാജിന്റെ കൈകളിൽ രാഖി കെട്ടുന്ന ചിത്രം സനായ് ഭോസ്‌ലെ തന്നെയാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. അതേസമയം, രാഖി കെട്ടുന്ന വിഡിയോയുടെ കമന്റ് സെക്ഷൻ സനായ് ഭോസ്‌ലെ നീക്കിയിട്ടുണ്ട്. ആശ ഭോസ്‌ലെയുടെ മകൻ ആനന്ദ് ഭോസ്‌ലെയുടെയും അനുജയുടെയും മകളാണ് സനായ് ഭോസ്‌ലെ.
നേരത്തെ, സനായ് ഭോസ്‌ലെ തന്റെ 23–ാം ജൻമദിനാഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവച്ചതിനു പിന്നാലെയാണ് മുഹമ്മദ് സിറാജുമായി പ്രണയത്തിലാണെന്ന അഭ്യൂഹം പ്രചരിച്ചത്. ജന്മദിനാഘോഷ ചിത്രങ്ങളിൽ മുഹമ്മദ് സിറാജും ഉൾപ്പെട്ടതോയെയായിരുന്നു ഇത്. മറ്റൊരു ഇന്ത്യൻ താരം ശ്രേയസ് അയ്യർ ഉൾപ്പെടെയുള്ളവർക്കൊപ്പമുള്ള ഗ്രൂപ്പ് ഫോട്ടോ പങ്കുവച്ച സനായ്, മുഹമ്മദ് സിറാജ് മാത്രമുള്ള ചിത്രം പങ്കുവച്ചതോടെയാണ് ഗോസിപ്പുകൾ വ്യാപകമായത്. പുഞ്ചിരിയോടെ പരസ്പരം മുഖത്തോടു മുഖം നോക്കിയിരിക്കുന്ന ചിത്രമാണ് സനായ് പങ്കുവച്ചത്.
ആശ ഭോസ്‍ലെ, ബോളിവുഡ് താരം ജാക്കി ഷ്റോഫ്, ക്രിക്കറ്റ് താരങ്ങളായ ശ്രേയസ് അയ്യർ, സിദ്ധേഷ് ലാഡ് തുടങ്ങിയവർക്കൊപ്പമുള്ള ചിത്രങ്ങളും സനായ് പങ്കുവച്ചെങ്കിലും, വാർത്തകളിൽ നിറഞ്ഞത് മുഹമ്മദ് സിറാജിനൊപ്പമുള്ള ഫോട്ടോ. അഭ്യൂഹങ്ങൾ പ്രചരിക്കുമ്പോഴും ആദ്യം നിശബ്ദത പാലിച്ച ഇരുവരും, പിന്നീട് സഹോദര തുല്യരാണെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരുന്നു.
English Summary:








English (US) ·