ജനനി അയ്യരുടെ പ്രണയംവാസ്തവത്തില് ഡേറ്റിങ് ആപ്പിലാണ് ഞങ്ങള്‍ കണ്ടുമുട്ടിയത് എന്ന് ജനനി അയ്യര്‍ പറയുന്നു. സെറ്റില്‍ഡ് ആവാന്‍ സമയമായപ്പോള്‍ വീട്ടില്‍ അറേഞ്ച് മാരേജിന്റെ ഫ്രൊഫൈലുകള്‍ എല്ലാമാണ് കാണിച്ചുകൊണ്ടിരിയ്ക്കുന്നത്. പക്ഷേ എന്നെ സംബന്ധിച്ച് അങ്ങനെ ഒരു വിവാഹത്തോട് താത്പര്യമുണ്ടായിരുന്നില്ല, ഒരാളെ കണ്ട് പരിചയപ്പെട്ട് പ്രണയിച്ച് വിവാഹം ചെയ്യാനായിരുന്നു ഇഷ്ടം. അങ്ങനെയാണ് ഡേറ്റിങ് ആപ്പിലേക്ക് എത്തിയത്.
Also Read: രാജ് നിഡിമോരുവിനെ പ്രണയിക്കുകയാണ് എന്ന് സമാന്ത എങ്ങനെയാണ് പറഞ്ഞത്, രശ്മിക - വിജയ് ബന്ധത്തെ കുറിച്ചും രാഹുല്പക്ഷേ അവസാനം വരെ ഒരു പ്രൊഫൈലും മാച്ചായി തോന്നിയില്ല. അതിന് ശേഷം ഇനി വേണ്ടി അക്കൗണ്ട് ഡിലീറ്റ് ചെയ്യാം എന്ന് വിചാരിച്ചിരിക്കുമ്പോഴാണ് റോഷന്‍ ശ്യാമിന്റെ പ്രൊഫൈല്‍ കണ്ടത്. പൈലറ്റ് ആണ് എന്നതൊക്കെടുള്ള വിവരം ബയോയില്‍ കൊടുത്തിരുന്നു. കണ്ടപ്പോള്‍ തന്നെ ശ്യാമിന്റെ ലക്കും ഇഷ്ടപ്പെട്ടു. ഇതോടു കൂടി ഇത് ഡിലീറ്റ് ചെയ്യുകയാണ് എന്നുറപ്പിച്ചാണ് സ്വയിപ് ചെയ്തത്.
ഒരു ദുബായി യാത്രയ്ക്ക് മുന്‍പായിരുന്നു അത്, യാത്ര കഴിഞ്ഞ് തിരിച്ചു വന്നപ്പോഴാണ് ശ്യാം തിരിച്ച് തന്നെ സ്വയിപ് ചെയ്തതായി ജനനി കണ്ടത്. അക്കൗണ്ട് ജെനുവിന്‍ ആണോ എന്ന് ഉറപ്പിക്കാന്‍ വേണ്ടി വീഡിയോ കോള്‍ ചെയ്യാമോ എന്ന് ജനനി ചോദിച്ചു. സ്വയിപ് ചെയ്തതും വീഡിയോ കോള്‍ കണ്ടപ്പോള്‍ ശ്യാമിന് സംശയമായി. ജനനി ഒരു നടിയാണ് എന്ന് ശ്യാമിന് അറിയില്ലായിരുന്നുവത്രെ. കൂട്ടുകാരോട് പറഞ്ഞപ്പോഴാണ്, ഇതൊരു നടിയാണ് എന്നറിഞ്ഞത്. അതൊരു തട്ടിപ്പാണ് എന്ന് ശ്യാം കരുതി.
നിങ്ങളൊരു നടിയാണ്, ഈ പേരില്‍ തപ്പിട്ടാണ് എന്ന തരത്തില്‍ ശ്യാം തിരിച്ച് മറുപടിയയച്ചു. നിങ്ങളുടെ ഇന്‍സ്റ്റഗ്രാം പ്രൊഫൈല്‍ തരൂ ഞാന്‍ അതില്‍ മെസേജ് അയക്കാം എന്നായി ജനനി. മെസേജ് അയച്ചപ്പോഴും ശ്യമിന് വിശ്വസിക്കാന്‍ പറ്റിയില്ല, ഹാക്ക് ചെയ്തതായിരിക്കും എന്നാണ് കരുതിയത്. അങ്ങനെ ആ ചാറ്റ് മുന്നോട്ടു പോയി. അവസാനം നേരില്‍ കാണാം എന്ന തീരുമാനത്തിലെത്തി.
ചെന്നൈയില്‍ ഒരു റസ്‌റ്റോറന്റില്‍ വച്ചായിരുന്നു കൂടിക്കാഴ്ച പ്ലാന്‍ ചെയ്തത്. ശ്യാം എത്തി ഒന്നര മണിക്കൂറോളമായിട്ടും ജനനി എത്തിയില്ല. വഴി തെറ്റി എവിടെയോ സ്റ്റക്കായിരിക്കുകയായിരുന്നു ജനനി. അതോടെ അത് തട്ടിപ്പാണ് എന്ന് ശ്യാം ഉറപ്പിച്ചു. ഒന്നര മണിക്കൂറിന് ശേഷം ജനനി എത്തിയതോടെയാണ് സ്‌കാം അല്ല എന്ന് ബോധ്യമായത്. പിന്നീട് സംസാരിച്ച് ഇഷ്ടപ്പെട്ടു, വീട്ടുകാരുടെ അനുവാദത്തോടെ വിവാഹത്തിലേക്ക് കടക്കുകയായിരുന്നു






English (US) ·