Published: October 25, 2025 04:45 PM IST
1 minute Read
തിരുവനന്തപുരം ∙ സംസ്ഥാന സ്കൂൾ നീന്തൽ ചാംപ്യൻഷിപ് നടക്കുന്ന പിരപ്പൻകോട് ബി.ആർ. അംബേദ്കർ രാജ്യാന്തര അക്വാറ്റിക് കോംപ്ലക്സിൽ അപ്രതീക്ഷിത അതിഥിയായി പാമ്പ്. കോംപ്ലക്സിൽ നീന്തൽ മത്സരങ്ങൾ നടക്കുന്ന പ്രധാന പൂളിനു സമീപമുള്ള ഡൈവിങ് പൂളിലാണ് പാമ്പ് (നീർക്കോലി) പ്രത്യക്ഷപ്പെട്ടത്.
സംഘാടകരും ജീവനക്കാരും ഇടപ്പെട്ട് രണ്ടു തവണ പാമ്പിനെ പൂളിൽ നിന്നു പിടികൂടാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കോരിയെടുക്കാൻ ജീവനക്കാർ അടുത്തെത്തിയപ്പോഴെല്ലാം പാമ്പ് ഫ്രീസ്റ്റൈലായി മുങ്ങി. വൈകാതെ ശ്രമം ഉപേക്ഷിക്കുകയും ചെയ്തു. ഇടയ്ക്കു കനത്ത മഴയിലും പാമ്പ് പൂളിൽ തന്നെയുണ്ടായിരുന്നു. പൂളിനുള്ളിൽ പാമ്പ് എങ്ങനെ എത്തിയെന്ന് അധികൃതർക്കും അറിവില്ല.
English Summary:








English (US) ·