ഡോ. പി.കെ രാജഗോപാലിന് ഫുട്‌ബോള്‍ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്

8 months ago 7

09 May 2025, 06:53 AM IST

dr-pk-rajagopal-lifetime-achievement-award

ഡോ. പി.കെ രാജഗോപാൽ | Photo: mathrubhumi archives

തൊണ്ണൂറാം ജന്മദിനം ആഘോഷിക്കുന്ന മുന്‍ ഫുട്‌ബോള്‍ താരം ഡോ. പി.കെ രാജഗോപാലിനെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് നല്‍കി ആദരിക്കും. കല്ലറക്കല്‍ ഫൗണ്ടേഷനാണ് അവാർഡ് നൽകുന്നത്. മേയ് 25-ന് രാവിലെ 11 മണിക്ക് പാലക്കാട് കോസ്‌മോപൊളിറ്റന്‍ ക്ലബ്ബില്‍ നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കുമെന്ന് ഫൗണ്ടേഷന്‍ ഡയറക്ടര്‍ സ്റ്റീഫന്‍ ആന്റണി കല്ലറക്കല്‍ അറിയിച്ചു.

ഫൗണ്ടേഷന്റെ 2025-ലെ മറ്റു അവാര്‍ഡ് സമര്‍പ്പണം ഓഗസ്റ്റ് ഒമ്പതിന് അങ്കമാലിയില്‍ നടക്കും. മാധ്യമ മികവിന് ഉള്‍പ്പടെ 18 അവാര്‍ഡുകളാണ് ഈവര്‍ഷം നല്‍കുന്നത്.

Content Highlights: Legendary footballer Dr. P.K. Rajagopal honored with a beingness accomplishment award

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article