01 July 2025, 03:55 PM IST

ഡോ. പ്രിൻസ് കെ. മറ്റം
തിരുവനന്തപുരം: ഇന്റർനാഷണൽ ബാസ്കറ്റ്ബോൾ ഫെഡറേഷൻ (FIBA) കമ്മീഷണറായി കേരളത്തിൽനിന്നുള്ള ഡോ. പ്രിൻസ് കെ. മറ്റത്തെ നിയമിച്ചു. 2025 മുതൽ 2027 വരെയാണ് നിയമനം. ഇന്ത്യയിൽ നിന്നുള്ള മറ്റ് രണ്ട് FIBA കമ്മീഷണർമാരായ വി.പി. ധനപാൽ (തമിഴ്നാട്), ബി. ശ്രീധർ (കർണാടകം ) എന്നവർക്കൊപ്പം അദ്ദേഹം ചേരും.
തൊടുപുഴ സ്വദേശിയായ ഡോ. പ്രിൻസ്, ഇടുക്കി ജില്ലയിലെ മുട്ടം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ അസിസ്റ്റന്റ് സർജനും മെഡിക്കൽ ഓഫീസറുമായി ജോലി ചെയ്യുന്നു. തൊടുപുഴയിലെ അൽ അസ്ഹർ ഡെന്റൽ കോളേജിലെ പീഡോഡോണ്ടിക്‌സിന്റെ മേധാവി പ്രൊഫ. ഡോ. ബിജിമോൾ ജോസാണ് ഭാര്യ. മക്കൾ- ആമി റോസ് മറ്റം, ജോവാൻ മേരി മറ്റം
Content Highlights: fiba caller commissioner prince k mattam








English (US) ·