25 May 2025, 06:17 PM IST

-
കോഴിക്കോട്: നവതിയുടെ നിറവിലുള്ള ഡോക്ടര്‍ രാജഗോപാലിനു കല്ലറക്കല്‍ ഫൗണ്ടേഷന്‍ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് നല്‍കി ആദരിച്ചു. ലോര്‍ഡ്‌സ് ഫുട്‌ബോള്‍ അക്കാദമി കൊച്ചി സ്‌പോണ്‍സര്‍ ചെയ്ത അവാര്‍ഡ്, മുന്‍ ഇന്റര്‍നാഷണല്‍ താരം വിക്ടര്‍ മഞ്ഞില്ല, എം.എം. ജേക്കബ്, 1973 ടീം മെമ്പേഴ്‌സ് ബ്ലാസി ജോര്‍ജ്, ഇട്ടി മാത്യു, കല്ലറക്കല്‍ ഫൗണ്ടേഷന്‍ ഡയറക്ടര്‍ സ്റ്റീഫന്‍ ആന്റണി, ലോര്‍ഡ്സ് ഫുഡ് ബോള്‍ അക്കാദമി ഡയറക്ടര്‍ ഡെറിക്ക് ഡികോത്, കല്ലറക്കല്‍ ഫൗണ്ടേഷന്‍ ഡയറക്ടര്‍ മോളി സ്റ്റീഫന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് നല്‍കിയത്.
മെമന്റോ, പ്രശസ്തി പത്രം, 10,001 രൂപയുടെ ക്യാഷ് അവാര്‍ഡ് എന്നിവ അടങ്ങുന്നതാണ് പുരസ്‌കാരം. വിക്ടര്‍ മഞ്ഞില്ല, എം.എം. ജേക്കബ്, ഇട്ടി മാത്യു, ബ്ലാസി ജോര്‍ജ് എന്നിവര്‍ ചേര്‍ന്നാണ് മെമന്റോ നല്‍കിയത്. ഡെറിക്ക് ഡേ കോത് പൊന്നാട അണിയിച്ചു. മോളി സ്റ്റീഫന്‍ 10,001 രൂപയുടെ ക്യാഷ് അവാര്‍ഡ് നല്‍കി. എം.എം. ജേക്കബും സ്റ്റീഫന്‍ ആന്റണിയും ചേര്‍ന്നാണ് പ്രശസ്തിപത്രം സമ്മാനിച്ചത്.
100 കണക്കിന് ഫുട്‌ബോള്‍ കളിക്കാരും കുടുംബാംഗങ്ങളും പരിപാടിയില്‍ സന്നിഹിതരായിരുന്നു.
Content Highlights: kallarakkal instauration beingness accomplishment award








English (US) ·