ഡോക്ടറുടെ ‘വിചിത്ര ചികിത്സ’ ഫലിച്ചു; അജ്‌നാസ് പന്തുതട്ടും, അങ്ങ് ഇംഗ്ലണ്ടിൽ വരെ; സ്കൂൾ ഗെയിംസിലെ ഇന്റർനാഷനൽ താരം!

3 weeks ago 4

കോഴിക്കോട്∙ മുക്കത്തെ മണ്ണിൽ തിരിച്ചടി നേരിട്ടെങ്കിലും  ഈ പതിനെട്ടുകാരനെ അതൊന്നും തളർത്തില്ല. പരിമിതികൾ മറികടന്ന് അവൻ ഇനിയും പന്തുതട്ടും, അങ്ങ് ഇംഗ്ലണ്ടിൽ വരെ. 68-ാമത് കേരള സംസ്ഥാന സ്കൂൾ കായികമേളയിൽ ഇൻക്ലൂസീവ് ഫുട്ബോളിൽ വയനാടിന്റെ സ്റ്റാർ സ്ട്രൈക്കറായിരുന്ന മുഹമ്മദ് അജ്നാസ് ഇംഗ്ലണ്ടിൽ നടക്കാനിരിക്കുന്ന സിപി ഫുട്ബോൾ ടൂർണമെന്റിന്റെ പങ്കെടുക്കാനുള്ള ഒരുക്കത്തിലാണ്. കായികമേളയിൽ ആദ്യ റൗണ്ട് മത്സരത്തിൽ തന്നെ കോഴിക്കോടിനോട് പരാജയപ്പെട്ട് വയനാട് പുറത്തായെങ്കിലും അജ്‌നാസിന്റെ കാൽപന്ത് ആവേശത്തെ അതൊന്നും ബാധിക്കില്ല. 

What you should work next

വയനാട്ടിലെ മാനന്തവാടി സ്വദേശിയായ അജ്നാസിന്റെ ജീവിതം കഠിനമായ പോരാട്ടങ്ങളുടേതായിരുന്നു. സെറിബ്രൽ പാൾസി (സിപി) എന്ന ശാരീരികാവസ്ഥയോടെയാണ് ജനിച്ചത്. ഇതുമൂലം ഏഴു വയസ്സുവരെ അവന് നടക്കാൻ പോലും കഴിഞ്ഞിരുന്നില്ല. അജ്നാസിന്റെ ഈ ശാരീരിക ബുദ്ധിമുട്ടുകൾക്ക് പരിഹാരമായി ഡോക്ടർ നിർദേശിച്ച ഒരു വിചിത്രമായ ചികിത്സയായിരുന്നു ഫുട്ബോൾ!

ചലനശേഷി വീണ്ടെടുക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി, കാലുകളുടെ തുടർച്ചയായ ചലനം സാധ്യമാക്കാൻ കാൽപാദം കൊണ്ട് ഫുട്ബോൾ തട്ടി പരിശീലിക്കാൻ ഡോക്ടർ നിർദേശിച്ചു. ഇത് അജ്നാസിന്റെ ജീവിതത്തിൽ വഴിത്തിരിവായി മാറി. പന്തുമായി നിരന്തരം സമ്പർക്കം പുലർത്തി ഡ്രിബിൾ ചെയ്യാൻ തുടങ്ങിയതോടെ, പന്തിന്മേലുള്ള അവന്റെ നിയന്ത്രണം സ്വാഭാവികമായി മെച്ചപ്പെട്ടു. കാലിന്റെ പരിമിതികളെല്ലാം പന്തിന്റെ വേഗതയ്ക്ക് മുന്നിൽ വഴിമാറി. ഒടുവിൽ ആ ചികിത്സ അവനെ ഒരു ഫുട്ബോളറാക്കി.

 മനോരമ ഓൺലൈൻ)

മുഹമ്മദ് അജ്‌നാസ് (ചിത്രം: മനോരമ ഓൺലൈൻ)

ഫുട്ബോളിനോടുള്ള ആവേശം വർധിച്ചതോടെ ജില്ലാ ഫുട്ബോൾ സിലക്ഷൻ ട്രയൽസിൽ അജ്നാസ് പങ്കെടുത്തു. മുന്നൂറിലധികം താരങ്ങൾ മാറ്റുരച്ച ട്രയൽസിൽ ആദ്യ 50 പേരിൽ ഈ കൗമാരക്കാരൻ ഇടംപിടിച്ചു. അജ്നാസിന്റെ ഈ അസാധാരണ പ്രകടനം അവൻ പഠിച്ചിരുന്ന കണിയാരം ജികെഎം സ്കൂളിലെ ഫുട്ബോൾ അക്കാദമി കോച്ച് ടി.വി.ജോബിഷിന്റെ ശ്രദ്ധയിൽപ്പെട്ടു.

അക്കാദമിയിൽ തന്നേക്കാൾ പ്രായവും ശാരീരിക ശേഷിയുമുള്ള കളിക്കാർക്കെതിരെ പൊരുതി അജ്നാസ് വളരെ വേഗം മുന്നേറി. മൈതാനത്ത് നിരന്തരമായി ഗോളുകൾ അടിച്ചുകൂട്ടിയ അജ്നാസിന്റെ കളിമികവിൽ ഒപ്പംനിന്ന കോച്ച് ജോബിഷ്, അവനെ ‘സെറിബ്രൽ പാൾസി അസോസിയേഷൻ ഓഫ് കേരള’ (സിപിഎകെ) വഴി സിപി ഫുട്ബോളിലേക്ക് കൊണ്ടുവന്നു. ഇതോടെ ദേശീയ ടീം സിലക്ഷൻ ക്യാംപിലേക്കുള്ള വഴിതുറന്നു. ഇതിനുശേഷം അജ്‌നാസിന് കരിയറിൽ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.

ഒട്ടേറെ സിപി ഫുട്ബോൾ ടൂർണമെന്റുകളിൽ പങ്കെടുത്ത അജ്നാസ്, ഏഷ്യാ-ഓഷ്യാനിയ സിപി ഫുട്ബോൾ ടൂർണമെന്റിൽ ജപ്പാൻ, ഇറാൻ തുടങ്ങിയ പ്രമുഖ ഫുട്ബോൾ രാജ്യങ്ങൾക്കെതിരെ ഇന്ത്യയെ പ്രതിനിധീകരിച്ചു. പക്ഷേ അജ്ന‌ാസിന്റെ സ്വപ്നം മറ്റൊന്നാണ്.

‘‘എനിക്ക് ഇന്ത്യയിലെ പ്രഫഷനൽ ഫുട്ബോൾ താരങ്ങളിൽ ഒരാളാകണം. സിപി ഫുട്ബോളിന് പുറമെ, ഭാവിയിൽ ഇന്ത്യൻ ദേശീയ ടീമിനായി കളിക്കുകയാണ് എന്റെ ലക്ഷ്യം. ക്രിസ്റ്റ്യാനോ റൊണാൾഡോയും സുനിൽ ഛേത്രിയുമാണ് എന്റെ റോൾ മോഡലുകൾ.’’ അജ്‍നാസ് ആവേശത്തോടെ പറയുന്നു. ഇംഗ്ലണ്ടിൽ നടക്കാനിരിക്കുന്ന സിപി ഫുട്ബോൾ ടൂർണമെന്റിൽ, തന്റെ സ്വപ്നങ്ങൾക്ക് പിന്നാലെ പന്തുതട്ടാൻ തയാറെടുക്കുകയാണ് ഈ മാനന്തവാടിക്കാരൻ. 
 

English Summary:

Mohammed Ajnas shot communicative highlights an 18-year-old Cerebral Palsy warrior from Wayanad who turned a doctor's prescribed shot therapy into an inspiring travel to planetary CP shot tournaments successful England. Overcoming carnal limitations from a young age, this talented striker present dreams of representing the Indian nationalist shot team.

Read Entire Article