16 April 2025, 09:32 AM IST

ചാമ്പ്യൻസ് ലീഗ് സെമിയിൽ കടന്ന പിഎസ്ജി താരങ്ങളുടെ ആഹ്ലാദം | AP
രണ്ടാംപാദ ക്വാര്‍ട്ടര്‍ ഫൈനലില്‍ ആസ്റ്റണ്‍ വില്ലയോട് തോറ്റിട്ടും ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനലില്‍ പ്രവേശിച്ച് പിഎസ്ജി. വില്ല പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് ആസ്റ്റണ്‍ വില്ലയുടെ ജയം. അഗ്രിഗേറ്റില്‍ 5-4ന്റെ ജയമാണ് പിഎസ്ജിയെ അവസാന നാലിലെത്തിച്ചത്. ആദ്യപാദ മത്സരത്തില്‍ 3-1ന് പിഎസ്ജി ജയിച്ചിരുന്നു.
ആദ്യപാദത്തിലെ രണ്ട് ഗോള്‍ ജയത്തിന്റെ ആത്മവിശ്വാസത്തിലെത്തിയ പിഎസ്ജി, 11-ാം മിനിറ്റില്‍ അഷ്‌റഫ് ഹകിമിയിലൂടെ വീണ്ടും മുന്നിലെത്തി. 27-ാം മിനിറ്റില്‍ നൂനോ മെന്‍ഡിസും ഗോള്‍ നേടിയതോടെ ബാഴ്‌സ 5-1 എന്ന ശക്തമായ നിലയിലെത്തി. പക്ഷേ, പിന്നീടങ്ങോട്ട് ആസ്റ്റണ്‍ വില്ലയുടെ തുടര്‍ച്ചയായ മൂന്ന് ഗോളുകള്‍ പിഎസ്ജിയെ ഞെട്ടിച്ചെങ്കിലും ഒടുക്കം ഒരു ഗോളിന്റെ മേല്‍ക്കൈയില്‍ സെമിയിലേക്ക് മുന്നേറുകയായിരുന്നു.
34-ാം മിനിറ്റില്‍ യൂറി ടീലെമാന്‍സ് മത്സരത്തില്‍ ആസ്റ്റണ്‍ വില്ലയ്ക്കായി ആദ്യ വല കുലുക്കി. രണ്ടാം പകുതിയില്‍ ജോണ്‍ മക്ഗിന്നും എസ്രി കോന്‍സയും രണ്ട് മിനിറ്റ് ഇടവേളകളില്‍ നേടിയ ഗോളുകള്‍ പിഎസ്ജിയെ ഞെട്ടിച്ചു. ഒരു ഗോള്‍ മാത്രം മുന്നില്‍ നിന്ന പിഎസ്ജിക്ക് രക്ഷയായത് ഗോള്‍ക്കീപ്പര്‍ ജിയാന്‍ലൂയിജി ഡോണറുമ്മയുടെ മികവാണ്. റാഷ്‌ഫോഡിന്റേതുള്‍പ്പെടെ നിരവധി ഷോട്ടുകള്‍ തടുത്തിടുന്നതില്‍ ഡോണറുമ്മ വിജയിച്ചു. സെമിയില്‍ ആഴ്‌സണലിനെയോ റയലിനെയോ ആണ് പിഎസ്ജിക്ക് നേരിടേണ്ടിവരിക.
Content Highlights: uefa champions league psg vs aston villa








English (US) ·