12 May 2025, 10:31 PM IST
മലയാളം നന്നായി സംസാരിക്കാന്‍ സാധിക്കുന്ന, പാട്ടു പാടാന്‍ താത്പര്യമുള്ള പെണ്‍കുട്ടികള്‍ക്കാണ് മുന്‍ഗണന

'ഡോൾബി ദിനേശ'ന്റെ കാസ്റ്റിങ് കോൾ പോസ്റ്റർ, ചിത്രത്തിന്റെ പോസ്റ്റർ
ആയിരത്തൊന്നു നുണകള്‍, സര്‍കീട്ട് എന്നീ ചിത്രങ്ങള്‍ക്കുശേഷം താമര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന 'ഡോള്‍ബി ദിനേശന്‍' എന്ന ചിത്രത്തിന്റെ കാസ്റ്റിങ് കോള്‍ പുറത്ത്. നിവിന്‍ പോളിയെ നായകനാക്കി അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത് നിര്‍മ്മിക്കുന്ന ചിത്രത്തിലേക്ക് നായികയെ തേടിയാണ് കാസ്റ്റിങ് കോള്‍ വന്നിരിക്കുന്നത്. അജിത് വിനായക ഫിലിംസിന്റെ പത്താമത്തെ ചിത്രമാണ് 'ഡോള്‍ബി ദിനേശന്‍'.
മലയാളം നന്നായി സംസാരിക്കാന്‍ സാധിക്കുന്ന, പാട്ടു പാടാന്‍ താത്പര്യമുള്ള പെണ്‍കുട്ടികള്‍ക്കാണ് മുന്‍ഗണന. 24 വയസിനും 28 വയസിനുമിടയില്‍ പ്രായമുള്ള പെണ്‍കുട്ടികളെയാണ് നായികാ വേഷത്തിലേക്ക് പരിഗണിക്കുന്നത്. താത്പര്യമുള്ളവര്‍ ഫോട്ടോയും സെല്‍ഫ് ഇന്‍ട്രോ വീഡിയോയും castingcall4dd@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലും 8089966808 എന്ന വാട്ട്‌സ്ആപ്പ് നമ്പറിലും അയക്കാം. അപേക്ഷകള്‍ മേയ് 18 വരെ സ്വീകരിക്കും.
നാടന്‍ വേഷത്തില്‍ തനിനാടന്‍ മലയാളി കഥാപാത്രമായി നിവിന്‍ പോളി അഭിനയിക്കുന്ന ചിത്രം മേയ് പകുതിയോടെ ചിത്രീകരണം ആരംഭിക്കും എന്നാണ് സൂചന. ഓട്ടോറിക്ഷാ ഡ്രൈവറായ ദിനേശന്‍ എന്ന കേന്ദ്രകഥാപാത്രമായാണ് നിവിന്‍ ചിത്രത്തില്‍ വേഷമിടുന്നത്.
ജിതിന്‍ സ്റ്റാനിസ്ലാസ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം ഡോണ്‍ വിന്‍സെന്റ് നിര്‍വഹിക്കുന്നു. പ്രൊജക്ട് ഡിസൈനര്‍ രഞ്ജിത്ത് കരുണാകരന്‍, എഡിറ്റിങ് നിധിന്‍ രാജ് ആരോള്‍. ചിത്രത്തിന്റെ സൗണ്ട് വിഭാഗത്തില്‍ ജോലി ചെയ്യുന്നത് അനിമല്‍ ഉള്‍പ്പെടെയുള്ള വമ്പന്‍ ബോളിവുഡ് ചിത്രങ്ങളുടെ ഭാഗമായ സിങ്ക് സിനിമ ആണ്.
Content Highlights: Nivin Pauly-Thamar movie 'Dolby Dineshan' casting call
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·