Published: July 19 , 2025 10:12 AM IST
1 minute Read
ലണ്ടൻ ∙ ഇന്ത്യ– ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് ഉപയോഗിക്കുന്ന ഡ്യൂക്സ് പന്തുകളുടെ ‘ഗുണനിലവാരം’ പരിശോധിക്കുമെന്ന് നിർമാതാക്കൾ. പന്ത് വേഗത്തിൽ ‘സോഫ്റ്റ്’ ആകുന്നുവെന്നും ആകൃതി മാറുന്നുവെന്നുമുള്ള പരാതികൾ ആദ്യ ടെസ്റ്റ് മുതൽ ഉയർന്നിരുന്നു.പന്തിന്റെ നിലവാരത്തെക്കുറിച്ച് ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ പരാതിപ്പെട്ടതിനു പിന്നാലെ സ്റ്റുവർട്ട് ബോർഡ് അടക്കമുള്ള മുൻ ഇംഗ്ലണ്ട് താരങ്ങളും വിമർശനവുമായി രംഗത്തെത്തി.
മത്സരത്തിനുപയോഗിച്ച പന്തുകളെല്ലാം ശേഖരിച്ച് പരമ്പരയ്ക്കുശേഷം വിശദമായ പരിശോധന നടത്തുമെന്ന് ഡ്യൂക്സ് ക്രിക്കറ്റ് ബോൾ നിർമാണക്കമ്പനി ഉടമ ദിലീപ് ജജോദിയ അറിയിച്ചു.30 ഓവറുകൾക്കുശേഷം പന്തിന്റെ സ്വഭാവത്തിൽ വലിയ മാറ്റമുണ്ടാകുന്നു എന്നാണ് ഉയരുന്ന വലിയ വിമർശനം. ടീമുകളുടെ ആവശ്യപ്രകാരം അംപയർമാർ പന്ത് പരിശോധിക്കേണ്ടിവന്നതിനാൽ മത്സരത്തിനിടെ കൂടുതൽ സമയം നഷ്ടമുണ്ടാകുകയും ചെയ്തു.
ലോഡ്സ് ടെസ്റ്റിന്റെ രണ്ടാം ദിനത്തിൽ 10 ഓവർ മാത്രം എറിഞ്ഞ ന്യൂബോളിന്റെ ആകൃതി മാറിയതോടെയാണ് പ്രശ്നങ്ങൾ രൂക്ഷമായത്. പന്തിനു രൂപമാറ്റം സംഭവിച്ചെന്ന് പരിശോധിച്ച് ഉറപ്പാക്കുകയും ചെയ്തു. അംപയർ മറ്റൊരു പന്ത് നൽകിയെങ്കിലും ആ പന്തിന്റെ നിലവാരം സംബന്ധിച്ചും ഇന്ത്യൻ ടീമംഗങ്ങളും അപയർമാരും തമ്മിൽ തർക്കമുണ്ടായി.
English Summary:








English (US) ·