ഡ്രൈവറെ കൊലപ്പെടുത്തി, കഷ്ണങ്ങളാക്കിയ നടി, ഇൻഡസ്ട്രിയേ നിലച്ചു പോയ വാര്‍ത്ത; ആ ദുരന്ത അനുഭവത്തെ കുറിച്ച് അംബിക

1 month ago 8
ambika newsഅംബിക
ശാലീന സുന്ദരിയായ നായിക നടി, എഴുതുകളിലും എണ്‍പതുകളിലും തമിഴ്, മലയാളം, തെലുങ്ക്, കന്നട സിനിമകളിലൊക്കെ നിറഞ്ഞു നിന്ന അംബിക . ഇന്നും അമ്മ വേഷങ്ങളിലെല്ലാം നടി സജീവമാണ്. എന്നാല്‍ ഇൻഡസ്ട്രിയില്‍ പല അവഗണനകളും ദുരന്ത മുഖങ്ങളും അംബികയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ജീവിതത്തെ തന്നെ നടുക്കിയ ആ ദുരന്ത അനുഭവങ്ങള്‍ അംബിക ചിത്ര ലക്ഷ്മണന് നല്‍കിയ അഭിമുഖത്തില്‍ തുറന്ന് സംസാരിക്കുന്നു.

എംജിആറുമായുള്ള തന്റെ ബന്ധത്തെ കുറിച്ച് പറയുകയായിരുന്നു അംബിക. മരണത്തില്‍ നിന്ന് വരെ എന്നെ രക്ഷപ്പെടുത്തിയത് അദ്ദേഹമാണ്. ആ കാലത്ത് വലിയൊരു വാര്‍ത്ത വന്നിരുന്നു, അത് കേട്ട പാതി കേള്‍ക്കാത്ത പാതി വിശ്വസിച്ചവര്‍ എന്നെ കൊല്ലുമെന്നും, മുഖത്ത് ആസിഡ് ഒഴിക്കുമെന്നും ഭീഷണിപ്പെടുത്തി വന്നു. സിനിമ ഷൂട്ടിങ് എല്ലാം നിര്‍ത്തിവച്ച്, ഇൻഡസ്ട്രി തന്നെ നിലച്ചുപോയ സംഭവമായിരുന്നു അത്.

Also Read: നയന്‍താര എന്തിന് ഒളിച്ചിരുന്നു, ഒരു വാക്ക് പോലും സംസാരിക്കാതിരുന്നതിന്റെ കാരണം? വിക്കിയുടെ ഭാര്യ എന്ന നിലയില്‍ മാത്രം വന്നതാണ്!

ഞാന്‍ ഒരു ഡ്രൈവറെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി എന്റെ വീട്ടിലെ കിണറ്റിലിട്ടു എന്നതായിരുന്നു വാര്‍ത്തകള്‍. കേട്ടപാതി കേള്‍ക്കാത്ത പാതി അത് പലരും വിശ്വസിച്ചു. അത് ആര് ചെയ്തു എന്തിന് ചെയ്തു എന്നൊക്കെ പിന്നീട് കണ്ടെത്തി. പക്ഷേ ആ സമയം എനിക്ക് നേരെ കുറേ ആളുകള്‍ വന്നു. ഡ്രൈവര്‍ യൂണിയനില്‍ നിന്നുള്ളവരും, ഒരു തലുങ്ക് സംവിധായകനും, അവരുടെ ഭാര്യയുമെല്ലാം ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുമ്പോള്‍ സെറ്റിലേക്ക് വന്നു. എന്നെ പുറത്തിറക്കണമെന്നും ഇല്ലെങ്കില്‍ കുത്തി കൊലപ്പെടുത്തുമെന്നും മുഖത്ത് ആസിഡ് ഒഴിക്കുമെന്നുമൊക്കെയായിരുന്നു ഭീഷണി.

ആ സമയത്ത് പൊലീസ് അകമ്പടിയോടെയാണ് ഞാന്‍ വീട്ടിലേക്ക് പോയത്. ആ സമയത്ത് ഇൻഡസ്ട്രിയേ കുറച്ച് ഭയപ്പെട്ടു, ഷൂട്ടിങ് എല്ലാം നിര്‍ത്തി വച്ചു. ആ സമയത്ത് അങ്ങനെയൊന്നും പറയരുത് എന്ന് പറഞ്ഞ് എനിക്ക് വേണ്ടി സംസാരിച്ചത് ടി രാജേന്ദര്‍, രാധാ രവി എന്നിവരെ പോലുള്ള ചുരുക്കം ചിലര്‍ മാത്രമാണ്. അതുകൊണ്ട് എനിക്ക് അവരോട് അത്രയും ബഹുമാനമാണ്.


അതെങ്ങനെയാണ് എല്ലാവരും കേട്ട ഉടനെ അത് വിശ്വസിച്ചത്, ഞാന്‍ അത്തരത്തിലുള്ള ആളാണോ. ആ പയ്യന്‍ ജോലി ഉപേക്ഷിച്ചേ പോയ ആളാണ്, അത് കൊലപാതകമാവുമോ. അത് ആരെ ചെയ്തു എന്തിന് ചെയ്തു എന്നൊക്കെ പിന്നീട് കണ്ടെത്തി, അത് വേറെ വിഷയം. പക്ഷേ എന്നെ ക്രൂശിച്ചു. ആ സംഭവത്തില്‍ നിന്ന് എന്നെ രക്ഷപ്പെടുത്തിയത് എംജിആര്‍ അദ്ദേഹമാണ്. ജീവിതത്തില്‍ ഞാന്‍ ഒരുപാട് അനുഭവിച്ചിട്ടുണ്ട്. ഇതുവരെയുള്ള യാത്ര എനിക്കൊട്ടും എളുപ്പമായിരുന്നില്ല. എന്തിന് എന്നെ കുറിച്ച് ഇങ്ങനെയൊക്കെ പറയുന്നു, ആത്മഹത്യ ചെയ്താലോ എന്ന് വരെ ചിന്തിച്ചിട്ടുണ്ട്. മാനസികമായും ശാരീരകമായും ഒരുപാട് വേദന അനുഭവിച്ചിട്ടുണ്ട്- അംബിക പറഞ്ഞു
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് 13 വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article