ഡ്രൈവിങ് ചെറുപ്പമായി നിലനിര്‍ത്തും എന്ന് പറഞ്ഞിട്ട്, വാഹാനാപകടത്തില്‍ തന്നെയുള്ള മരണം; സന്തോഷ് നായര്‍ അവസാനം പങ്കുവച്ച പോസ്റ്റുകള്‍

3 weeks ago 6

Authored by: അശ്വിനി പി|Samayam Malayalam5 May 2026, 11:09 americium IST

സോഷ്യല്‍ മീഡിയയില്‍ അവസാനമായി പങ്കുവച്ചതും മോഹിനിയാട്ടം എന്ന സിനിമയുമായി ബന്ധപ്പെട്ട പോസ്റ്റുകളാണ്. പക്ഷേ അതിനെക്കാള്‍ സങ്കടകരമാണ് സന്തോഷ് നായരുടെ ഇന്‍സ്റ്റഗ്രാം ബയോ

santhosh nairസന്തോഷ് നായർ
നൂറിലധികം സിനിമകളിലും സീരിയലുകളിലും അഭിനയിച്ച നടന്‍ സന്തോഷ് നായര്‍ മരണപ്പെട്ടു എന്ന വാര്‍ത്ത കേട്ടാണ് ഇന്ന് കേരളം ഉണര്‍ന്നത്. രാവിലെ ആറ് മണിയോടെയായിരുന്നു സന്തോഷ് നായരും ഭാര്യയും സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് പാര്‍സല്‍ ട്രക്കിന് ഇടിച്ചത്. ഉടനെ രണ്ടു പേരെയും ആശുപത്രിയില്‍ എത്തിച്ചു, അവിടെ വച്ചാണ് സന്തോഷ് നായരുടെ മരണം സ്ഥിരീകരിച്ചത്. ഭാര്യ സാരമായ പരിക്കുകളോടെ രക്ഷപ്പെട്ടു.

തിയേറ്ററില്‍ ഇപ്പോഴും വിജയകരമായി ഓടിക്കൊണ്ടിരിയ്ക്കുന്ന മോഹിനിയാട്ടം എന്ന ചിത്രത്തിലാണ് ഏറ്റവും അവസാനമായി സന്തോഷ് നായര്‍ അഭിനയിച്ചത്. സിനിമയിലെ മാമന്റെ വേഷം ജനം ഏറെ ഇഷ്ടത്തോടെ സ്വീകരിച്ചതാണ്. സിനിമയുമായി ബന്ധപ്പെട്ട പോസ്റ്ററുകളൊക്കെയാണ് സന്തോഷ് നായര്‍ ഏറ്റവും അവസാനമായി പങ്കുവച്ച പോസ്റ്റുകളും സ്‌റ്റോറികളുമെല്ലാം. 22 മണിക്കൂറുകള്‍ക്ക് മുന്‍പാണ് മോഹിനിയാട്ടത്തിന്റെ പോസ്റ്റര്‍ സ്‌റ്റോറിയായി പങ്കുവച്ചത്.

Also Read: ഭര്‍ത്താവ് ജഗദിനെ പോലും ഭ്രമിപ്പിച്ച അമല പോളിന്റെ സൗന്ദര്യം; ഇതെന്തൊരു മാറ്റമാണ്

സന്തോഷ് നായരുടെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയെക്കാളും പോസ്റ്റുകളെക്കാളുമൊക്കെ സങ്കടം തോന്നിപ്പിക്കുന്നതാണ് അദ്ദേഹത്തിന്റെ ഇന്‍സ്റ്റഗ്രാം ബയോ. ഡ്രൈവിങ് കീപ്‌സി യു യങ് എന്നാണ് ബയോയില്‍ നല്‍കിയിരിക്കുന്നത്. അത്രയും ആസ്വദിക്കുന്ന ഡ്രൈവിങ് എങ്ങനെയാണ് അപകടത്തിലേക്ക് പോയത് എന്നാണ് ആരാധകരുട അതിശയം. സന്തോഷ് നായര്‍ തന്നെയാണ് വാഹനം ഓടിച്ചിരുന്നത്, ഡ്രൈവ് ചെയ്ത ആള്‍ ഉറങ്ങിപ്പോയതാവാം അപകട കാരണം എന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍

നടന്‍, പ്രാസംഗികന്‍, യഥാര്‍ത്ഥ രാജ്യ സ്‌നേഹി എന്നിങ്ങനെയുള്ള വിശേഷണങ്ങള്‍ക്കൊപ്പമാണ് ഡ്രൈവിങ് നിങ്ങളെ കൂടുതല്‍ ചെറുപ്പമാക്കും എന്നും സന്തോഷ് നായര്‍ കുറിച്ചിരിക്കുന്നത്. അതിനൊപ്പം ജീവിതം എന്നത് നിങ്ങള്‍ അതിനെ എങ്ങനെ നോക്കി കാണുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് എന്ന ഒരു വരികൂടെയുണ്ട്.

Also Read: ഭൂമിയോളം ഞാന്‍ ക്ഷമിക്കും, പക്ഷേ ഒരു ലിമിറ്റുണ്ട്; ബാന്‍ കരിയറിനെ ബാധിച്ചു എന്ന് ഷെയിന്‍ നിഗം


കടുത്ത ദൈവ വിശ്വാസിയാണ് സന്തോഷ് നായര്‍. തന്റെ വിശ്വാസത്തെ കുറിച്ച് അദ്ദേഹം പലപ്പോഴും വാചാലനായിട്ടുണ്ട്. എന്നും നെറ്റിയില്‍ നിറയെ കുറികളുമൊക്കെയായുള്ള ലുക്കും പലപ്പോഴും വൈറലായിരുന്നു. വെള്ള താടിയും, കറുത്ത കൊമ്പന്‍ മീശയും താന്‍ തുടങ്ങിവച്ച സ്റ്റൈലാണെന്നും അത് പിന്നീട് സുരേഷ് ഗോപിയും, തെലുങ്കില്‍ ബാലയ്യയുമൊക്കെ കോപ്പിയടിച്ചതാണെന്നാണ് സന്തോഷ് നായര്‍ തമാശയോടെ പറയാറുള്ളത്
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് 13 വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article