Published: November 11, 2025 09:22 AM IST Updated: November 11, 2025 12:22 PM IST
1 minute Read
ന്യൂഡൽഹി ∙ രാജ്യതലസ്ഥാനത്തെ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയം പൊളിച്ച് പകരം സ്പോർട്സ് സിറ്റി നിർമിക്കുമെന്നു കായികമന്ത്രാലയം അറിയിച്ചു. സ്റ്റേഡിയം സ്ഥിതി ചെയ്യുന്ന 100 ഏക്കറിലധികം ഭൂമിയിൽ ലോകോത്തര നിലവാരത്തിൽ മൾട്ടി പർപ്പസ് സ്റ്റേഡിയം നിർമിക്കാനാണ് പദ്ധതി. 1982 ഡൽഹി ഏഷ്യൻ ഗെയിംസിനായാണ് സ്റ്റേഡിയം നിർമിച്ചത്. 2010 കോമൺവെൽത്ത് ഗെയിംസും ഇവിടെ നടന്നു.
English Summary:








English (US) ·