Published: October 09, 2025 09:40 AM IST Updated: October 09, 2025 09:59 AM IST
1 minute Read
ന്യൂഡൽഹി∙ ഇന്ത്യ– വെസ്റ്റിൻഡീസ് ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിനു നാളെ വേദിയാകുന്ന ഡൽഹി അരുൺ ജയ്റ്റ്‌ലി സ്റ്റേഡിയത്തിൽ ഒരുങ്ങുന്നത് ബാറ്റിങ് പിച്ചെന്ന് സൂചനകൾ. ആദ്യ രണ്ടു ദിവസങ്ങളിലും ബാറ്റർമാർക്കു മേധാവിത്തം ലഭിക്കുന്ന പിച്ചിൽ മൂന്നാം ദിനം മുതർ സ്പിന്നർമാർക്ക് ആനുകൂല്യം കിട്ടിത്തുടങ്ങും.
ഇതോടെ ടോസ് നേടുന്ന ടീം ബാറ്റിങ് തിരഞ്ഞെടുക്കാനാണ് സാധ്യത. അഹമ്മദാബാദിൽ നടന്ന ആദ്യ ടെസ്റ്റിൽ ഒന്നാം ദിനം മുതൽ പിച്ചിൽ ഇന്ത്യൻ സ്പിന്നർമാർക്ക് ആനുകൂല്യം ലഭിച്ചതോടെ വിൻഡീസ് ബാറ്റർമാർക്കു കാര്യമായൊന്നും ചെയ്യാൻ സാധിച്ചില്ല. മത്സരത്തിൽ ഇന്നിങ്സിനും 140 റൺസിനുമായിരുന്നു ഇന്ത്യൻ ജയം. ഈ സാഹചര്യത്തിലാണ് രണ്ടാം ടെസ്റ്റിൽ ബാറ്റർമാർക്കുകൂടി ആനുകൂല്യം ഉറപ്പാക്കുന്ന പിച്ച് തയാറാക്കാൻ ബിസിസിഐ നിർദേശിച്ചതെന്നാണ് വിവരം.
വെസ്റ്റിൻഡീസ് ടീമിന്റെ ഇപ്പോഴത്തെ ദുരവസ്ഥയ്ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്നും, അതിന് ഇപ്പോഴത്തെ ടീമിനെ മാത്രം പഴിച്ചിട്ടു കാര്യമില്ലെന്നും മുൻ ക്യാപ്റ്റനും ടീം പരിശീലകനുമായ ഡാരൻ സമി. ‘ഞങ്ങളെ എല്ലാവരും വിമർശിച്ചുകൊണ്ടിരിക്കുകയാണെന്ന് അറിയാം. വിമർശനം ഉൾക്കൊള്ളുന്നു. എന്നാൽ വിൻഡീസ് ക്രിക്കറ്റിന്റെ പതനം ഇന്നോ, ഇന്നലെയോ തുടങ്ങിയതല്ല. വർഷങ്ങളായി ടീം ഇങ്ങനെയാണ്. അതിന്റെ ഉത്തരവാദിത്തം എല്ലാവർക്കുമുണ്ട്. ക്രിക്കറ്റ് ബോർഡിന്റെ സാമ്പത്തിക സ്ഥിതി ഉൾപ്പടെ ഇതിനു കാരണമാണ്. ഒറ്റ ദിവസം കൊണ്ട് ഇതെല്ലാം മാറ്റിമറിക്കാൻ സാധിക്കില്ല.’- സമി പറഞ്ഞു.
English Summary:








English (US) ·