Published: May 05 , 2025 09:32 PM IST Updated: May 06, 2025 08:58 AM IST
1 minute Read
ഹൈദരാബാദ് ∙ പ്ലേഓഫ് സാധ്യത നിലനിർത്താൻ വലിയൊരു വിജയത്തിൽ കുറഞ്ഞതൊന്നും മതിയാവില്ലെന്ന ബോധ്യവുമായാണ് ഡൽഹി ക്യാപിറ്റൽസിനെതിരായ നിർണായക മത്സരത്തിനായി സണ്‍റൈസേഴ്സ് ഹൈദരാബാദ് സ്വന്തം തട്ടകത്തിൽ ഇറങ്ങിയത്. ആദ്യം ബാറ്റു ചെയ്ത ഡൽഹിയെ 133 റണ‍്സിൽ എറിഞ്ഞൊതുക്കിയ ഹൈദരാബാദ് തുടക്കം ഗംഭീരമാക്കി.
എന്നാൽ രണ്ടാം പകുതിയിൽ വില്ലനായി എത്തിയ മഴയിൽ ഹൈദരാബാദിന്റെ പ്ലേഓഫ് സ്വപ്നങ്ങൾ ഒലിച്ചുപോയി. മഴമൂലം മത്സരം ഉപേക്ഷിക്കാൻ അംപയർമാർ തീരുമാനിച്ചതോടെ ഇരു ടീമുകളും ഒരു പോയിന്റ് വീതം പങ്കുവച്ചു. ഇതോടെ 11 കളികളിൽനിന്ന് 7 പോയിന്റ് മാത്രമുള്ള ഹൈദരാബാദ് പ്ലേഓഫ് കാണാതെ പുറത്തായി. ഇത്രയും മത്സരങ്ങളിൽനിന്ന് 13 പോയിന്റുമായി ഡൽഹി പ്ലേഓഫിലേക്ക് ഒരു പടി കൂടി അടുത്തു.
∙ മഴയ്ക്കു മുൻപ് കൊടുങ്കാറ്റ്
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഡൽഹിയെ ഹൈദരാബാദ് ക്യാപ്റ്റൻ പാറ്റ് കമിൻസാണ് തകർത്തത്. കൊടുങ്കാറ്റു പോലെ ആഞ്ഞടിച്ച കമിൻസ് ഡൽഹിയുടെ മൂന്ന് മുൻനിര വിക്കറ്റുകളാണ് വീഴ്ത്തിയത്. ഒരു ഘട്ടത്തിൽ 5ന് 29 റൺസ് എന്ന നിലയിൽ തകർന്ന ഡൽഹിയെ ട്രിസ്റഅറൻ സ്റ്റബ്സ് (36 പന്തിൽ 41 നോട്ടൗട്ട്), അശുതോഷ് ശർമ (26 പന്തിൽ 41) എന്നിവരുടെ ഇന്നിങ്സുകളാണ് പൊരുതിനോക്കാവുന്ന സ്കോറിലേക്ക് എത്തിച്ചത്.
ഇന്നിങ്സിന്റെ ആദ്യ പന്തിൽത്തന്നെ ഓപ്പണർ കരുൺ നായരെ (0) ഡൽഹിക്കു നഷ്ടമായി. തന്റെ രണ്ടാം ഓവറിൽ ഫാഫ് ഡുപ്ലെസിയെ (എട്ടു പന്തിൽ മൂന്ന്) മടക്കിയ മിൻസ് മൂന്നാം ഓവറിൽ അഭിഷേക് പൊറേലിനെയും (10 പന്തിൽ എട്ട്) വീഴ്ത്തി ഡൽഹിയെ ഞെട്ടിച്ചു. ആറാം ഓവറിലെ 5–ാം പന്തിൽ ക്യാപ്റ്റൻ അക്ഷർ പട്ടേലിനെ (ഏഴു പന്തിൽ ആറ്) ഹർഷൽ പട്ടേൽ പുറത്താക്കി. ഇതോടെ നാലിന് 26 റൺസ് എന്ന നിലയിലാണ് ഡൽഹി പവർപ്ലേ അവസാനിപ്പിച്ചത്.
അധികം വൈകാതെ കെ.എൽ. രാഹുൽ (14 പന്തിൽ 10) ജയദേവ് ഉനദ്കട്ടിന്റെ ഇരയായി. കൂട്ടത്തകർച്ചയിൽനിന്ന് ഡൽഹിയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത് ഏഴാം വിക്റ്റിൽ 45 പന്തിൽ 66 റൺസ് ചേർത്ത സ്റ്റബ്സ് – അശുതോഷ് കൂട്ടുകെട്ടാണ്. ഹൈദരാബാദിനു വേണ്ടി പാറ്റ് കമിൻസ് മൂന്നു വിക്കറ്റും ജയദേവ് ഉനദ്കട്ട്, ഹർഷൽ പട്ടേൽ, ഇഷാൻ മലിംഗ എന്നിവർ ഓരോ വിക്കറ്റും നേടി.
English Summary:








English (US) ·