14 July 2025, 09:05 PM IST

ബുള്ളറ്റ് എന്ന തമിഴ് ചിത്രത്തിന്റെ ലൊക്കേഷനിൽ സ്റ്റണ്ട്മാൻ മോഹൻരാജ് | സ്ക്രീൻഗ്രാബ്
തെന്നിന്ത്യൻ ചലച്ചിത്രലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ് സ്റ്റണ്ട്മാൻ മോഹൻരാജിന്റെ അപകട മരണം. പാ രഞ്ജിത് സംവിധാനം ചെയ്യുന്ന വേട്ടുവം എന്ന ചിത്രത്തിന്റെ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെ മോഹൻരാജ് അപകടത്തിൽപ്പെടുകയായിരുന്നു. ഇപ്പോഴിതാ അദ്ദേഹത്തിന്റെ കുറച്ച് മാസങ്ങൾക്ക് മുൻപുള്ള ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. ഇതും ഒരു സിനിമാ ലൊക്കേഷനിൽവച്ചുള്ളതാണ്.
നടനും സംവിധായകനും നൃത്ത സംവിധായകനുമായ രാഘവാ ലോറൻസിന്റെ സഹോദരൻ നായകനായ ബുള്ളറ്റ് എന്ന ചിത്രത്തിന്റെ സെറ്റിൽനിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മറിഞ്ഞ്, തകർന്നുകിടക്കുന്ന കറുത്ത കാറിനുള്ളിൽനിന്ന് ഇറങ്ങി വരുന്ന മോഹൻരാജാണ് വീഡിയോയിലുള്ളത്. കാറിൽനിന്നിറങ്ങുന്ന അദ്ദേഹത്തെ സംവിധായകനുൾപ്പെടെയുള്ള അണിയറപ്രവർത്തകർ ആലിംഗനം ചെയ്തും പുറത്ത് തട്ടിയുമെല്ലാം അഭിനന്ദിക്കുന്നുണ്ട്. തുടർന്ന് അദ്ദേഹം വേച്ചുകൊണ്ട് ആംബുലൻസിലേക്ക് കയറുകയാണ്. സമാനരീതിയിലുള്ള രംഗം ചിത്രീകരിക്കുന്നതിനിടെയാണ് തിങ്കളാഴ്ച മോഹൻരാജ് അപകടത്തിൽപ്പെട്ട് മരണത്തിന് കീഴടങ്ങിയത്.
പാ രഞ്ജിത്ത്-ആര്യ ചിത്രമായ വേട്ടുവത്തിന്റെ ചിത്രീകരണത്തിനിടെയാണ് രാജുവിന്റെ ജീവനെടുത്ത അപകടമുണ്ടായത്. സാഹസികമായ കാര്‍ സ്റ്റണ്ട് ചിത്രീകരണമാണ് അപകടത്തില്‍ കലാശിച്ചത്. എസ്‌യുവി അതിവേഗത്തില്‍ ഓടിച്ചുവന്ന് റാമ്പില്‍ കയറ്റി പറപ്പിക്കുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് വാഹനം അപകടത്തില്‍ പെടുകയായിരുന്നു. വായുവില്‍ ഒരുതവണ മലക്കം മറിഞ്ഞ വാഹനം ഇടിച്ചുകുത്തി നിലംപതിക്കുകയായിരുന്നു.
അപകടത്തിന് പിന്നാലെ ക്രൂ അംഗങ്ങള്‍ ഓടിയെത്തി കാറില്‍ നിന്ന് രാജുവിനെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തിന്റെ നടുക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
Content Highlights: Stuntman Mohanraj died successful an mishap during the filming of `Veettuvam`, A caller video
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·