Published: October 24, 2026 07:11 AM IST Updated: October 24, 2026 08:13 AM IST
1 minute Read
തിരുവനന്തപുരം ∙ ഷൂട്ടൗട്ടിലെ ഭാഗ്യപരീക്ഷണം ഇത്തവണ തിരുവനന്തപുരം കൊമ്പൻസിനെ തുണച്ചില്ല. പെനൽറ്റി ഷൂട്ടൗട്ടിലേക്കു നീണ്ട സൂപ്പർലീഗ് കേരള ഫുട്ബോളിലെ ആവേശപ്പോരാട്ടത്തിൽ തൃശൂർ മാജിക് എഫ്സി, തിരുവനന്തപുരം കൊമ്പൻസിനെ കീഴടക്കി (4–3). നിശ്ചിത സമയത്ത് ഇരു ടീമുകളും ഗോൾരഹിത സമനില പാലിച്ചപ്പോൾ ഷൂട്ടൗട്ടിൽ 2 കിക്കുകൾ തടഞ്ഞിട്ട് ഗോൾകീപ്പർ കെ.ആർ.പാർഥിവ് തൃശൂരിന്റെ വിജയശിൽപിയായി.
സീസണിൽ തൃശൂർ ആദ്യ ജയം സ്വന്തമാക്കിയപ്പോൾ തിരുവനന്തപുരം ഹോം ഗ്രൗണ്ടിലെ തങ്ങളുടെ ആദ്യ തോൽവി വഴങ്ങി. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ കഴിഞ്ഞ 2 മത്സരങ്ങളിലും നിശ്ചിത സമയത്ത് സമനില പാലിച്ചശേഷം പെനൽറ്റി ഷൂട്ടൗട്ടിൽ ജയിച്ചു കയറിയ കൊമ്പൻസിന് ഇത്തവണ ക്ലൈമാക്സിൽ കാലിടറുകയായിരുന്നു.
ഷൂട്ടൗട്ടിനു തൊട്ടുമുൻപ് ഗോൾകീപ്പറെ മാറ്റിയ നീക്കമാണ് തൃശൂരിനെ ജയത്തിലെത്തിച്ചതെങ്കിൽ കഴിഞ്ഞ 2 ഹോം മത്സരങ്ങളിലും പെനൽറ്റിയിൽ ടീമിന്റെ രക്ഷകനായ ഗോൾകീപ്പർ സത്യജിത്തിന്റെ അഭാവം ഇന്നലെ തിരുവനന്തപുരത്തെ വേട്ടയാടി.
പകരക്കാരനായെത്തിയ ഗോൾകീപ്പർ സോപം സിങ്ങിന് ഒരു കിക്ക് മാത്രമാണ് ഷൂട്ടൗട്ടിൽ തടുത്തിടാനായത്. നേരത്തേ ഫിനിഷിങ്ങിലെ പാളിച്ചകളാണ് തിരുവനന്തപുരത്തിന് തിരിച്ചടിയായത്.
English Summary:






English (US) ·