
കമൽ ഹാസൻ | ഫോട്ടോ: അറേഞ്ച്ഡ്
സിനിമാ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മണിരത്നം-കമൽഹാസൻ ചിത്രം തഗ്‌ലൈഫിന്റെ പ്രൊമോഷൻ ലോകവ്യാപകമായി ആരംഭിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ, രാജ്യത്തോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനായി തഗ് ലൈഫ് ടീം സിനിമയുടെ റിലീസോടനുബന്ധിച്ചുള്ള ആഘോഷങ്ങൾ നിർത്തിവച്ചിരുന്നു. തഗ്‌ലൈഫിന്റെ ട്രെയിലർ റിലീസ് മെയ് 17 ന് നടക്കുമെന്നാണ് ഏറ്റവും പുതിയ വിവരം.
എ.ആർ. റഹ്മാൻ ടീമിന്റെ ലൈവ് പെർഫോമൻസോടു കൂടിയ തഗ് ലൈഫ് ഓഡിയോ ലോഞ്ച് ചെന്നൈ സായിറാം കോളേജിൽ മെയ് 24ന് നടക്കും. കേരളാ പ്രൊമോഷന്റെ ഭാഗമായി മേയ് 21ന് കൊച്ചിയിലും കേരള പ്രീ റിലീസ് ഇവെന്റിന്റെ ഭാഗമായി മേയ് 28ന് തിരുവനന്തപുരത്തും തഗ് ലൈഫ് താരങ്ങളും അണിയറപ്രവർത്തകരും പങ്കെടുക്കുന്ന പരിപാടികൾ ഉണ്ടായിരിക്കും. തഗ്‌ലൈഫ് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ജൂൺ 5ന് റിലീസാകും.
നീണ്ട 37 വര്‍ഷങ്ങള്‍ക്ക് ശേഷം കമൽ ഹാസനും മണിരത്നവും ഒന്നിക്കുന്ന സിനിമയാണ് തഗ് ലൈഫ്. ജോജു ജോർജ്, തൃഷ, അഭിരാമി, ഐശ്വര്യാ ലക്ഷ്മി, നാസർ, അശോക് സെല്‍വന്‍, അലി ഫസല്‍, പങ്കജ് ത്രിപാഠി, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആർ മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്.
മണിരത്നത്തിനൊപ്പം പതിവ് സഹപ്രവർത്തകരായ സംഗീതസംവിധായകൻ എ.ആർ റഹ്മാനും എഡിറ്റർ ശ്രീകർ പ്രസാദും ഈ ചിത്രത്തിലും ഒരുമിക്കുന്നുണ്ട്. നേരത്തെ മണിരത്നത്തിന്റെ കന്നത്തിൽ മുത്തമിട്ടാൽ, ആയുധ എഴുത്ത് എന്നീ ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള ഛായാഗ്രാഹകൻ രവി കെ. ചന്ദ്രനാണ് പുതിയ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. വിക്രമിന് വേണ്ടി കമലുമായി സഹകരിച്ച അൻപറിവ് മാസ്റ്റേഴ്സാണ് ആക്ഷൻ കൊറിയോഗ്രാഫി ചെയ്യുന്നത്. തഗ് ലൈഫിന്റെ മേക്കപ്പ് രഞ്ജിത്ത് അമ്പാടിയും പ്രൊഡക്ഷൻ ഡിസൈനറായി ശർമ്മിഷ്ഠ റോറോയ്‌യും കോസ്റ്റ്യൂം ഡിസൈനറായി ഏകാ ലഖാനിയുമാണ് ചിത്രത്തിൽ പ്രവർത്തിക്കുന്നത്. പി ആർ ഓ : പ്രതീഷ് ശേഖർ.
Content Highlights: Kamal Haasan and Mani Ratnam's 'Thug Life': Trailer Release Date, Audio Launch Details
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·