തഗ് ലൈഫ്; തീയേറ്ററിൽ എന്ത് പ്രദര്‍ശിപ്പിക്കണമെന്ന് തീരുമാനിക്കേണ്ടത് ഗുണ്ടാസംഘങ്ങളല്ല- സുപ്രീംകോടതി

7 months ago 7

17 June 2025, 12:34 PM IST

Thug Life

ത​ഗ് ലൈഫ് എന്ന ചിത്രത്തിന്റെ പോസ്റ്ററുകൾ | ഫോട്ടോ: X

മല്‍ഹാസന്റെ 'തഗ് ലൈഫ്' ചിത്രത്തിന്റെ റിലീസ് തടഞ്ഞതില്‍ കര്‍ണാടക സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. നിയമം ആവശ്യപ്പെടുന്നത് സിനിമ റിലീസ് ചെയ്യണമെന്നാണെന്ന് കോടതി പറഞ്ഞു. നടന്‍ നടത്തിയ വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ ചിത്രത്തിന്റെ റിലീസ് തടയുമെന്ന് ഭീഷണിപ്പെടുത്തിയ ഗ്രൂപ്പുകളേയും കോടതി വിമര്‍ശിച്ചു.

ആള്‍ക്കൂട്ട ഭീഷണികള്‍ക്ക് നിയമവാഴ്ചയെ ബന്ദിയാക്കാന്‍ സാധിക്കില്ലെന്ന് കോടതി ചൊവ്വാഴ്ച പുറത്തിറക്കിയ നോട്ടീസില്‍ പറഞ്ഞു. തീയേറ്ററുകളില്‍ എന്ത് പ്രദര്‍ശിപ്പിക്കണമെന്ന് തീരുമാനിക്കാന്‍ ഈ ഗുണ്ടാ സംഘങ്ങളെ അനുവദിക്കാനാവില്ലെന്നും കോടതി മുന്നറിയിപ്പ് നല്‍കി.

ആരെങ്കിലും ഒരു ഒരു പ്രസ്താവന നടത്തിയാല്‍ അത് മറ്റൊരു പ്രസ്താവനയിലൂടെ നേരിടാം. തീയേറ്റര്‍ കത്തിക്കുമെന്ന് നിങ്ങള്‍ക്ക് ഭീഷണിപ്പെടുത്താനാവില്ല- കോടതി പറഞ്ഞു.

Content Highlights: Thug Life' indispensable beryllium released per the regularisation of law, the Supreme Court said Tuesday

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article