തട്ടിപ്പ്, കൈക്കൂലി; സുകേഷിനെക്കുറിച്ച് ഡോക്യുമെന്ററി, ജാക്വിലിനെ സമീപിച്ച് നിര്‍മാതാക്കള്‍

8 months ago 7

Jacqueline Fernandez

ജാക്വിലിൻ ഫെർണാണ്ടസും സുകേഷ് ചന്ദ്രശേഖറും | Photo: twitter/ instagram/ Jacqueline Fernandez

ട്ടിപ്പുകാരന്‍ സുകേഷ് ചന്ദ്രശേഖറിനെ കുറിച്ച് ഡോക്യുമെന്ററി വരുന്നു. ഇതുമായി ബന്ധപ്പെട്ട് സുകേഷിന്റെ കാമുകി എന്ന് ആരോപിക്കപ്പെടുന്ന നടി ജാക്വിലിന്‍ ഫെര്‍ണ്ടാസിനെ നിര്‍മാതാക്കള്‍ സമീപിച്ചതായി മിഡ്-ഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ജാക്വിലിന്‍ തന്റെ കാമുകിയാണെന്ന് സുകേഷ് അവകാശപ്പെട്ടിരുന്നു. ജയിലില്‍ നിന്ന് ജാക്വിലിന് സുകേഷ് കത്തുകളും സമ്മാനങ്ങളും അയക്കാറുണ്ട്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും പുറത്തുവന്നിരുന്നു. എന്നാല്‍ സുകേഷ് കാമുകനാണെന്ന റിപ്പോര്‍ട്ടുകള്‍ ജാക്വിലിന്‍ തള്ളിക്കളഞ്ഞിരുന്നു.

സുകേഷിന്റെ ജീവിതം ഒരു സൈക്കോളജിക്കല്‍ ത്രില്ലറായി ചിത്രീകരിക്കാനാണ് പദ്ധതിയെന്നും യഥാര്‍ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് നേരിട്ട് പറയാന്‍ കഴിയുന്ന ഒരേയൊരു വ്യക്തി ജാക്വിലിനാണെന്നും ഡോക്യുമെന്ററിയുടെ നിര്‍മാതാക്കള്‍ പറയുന്നു. 'ഇതിന്റെ വിജയപരാജയം അവരുടെ തുറന്നുപറച്ചിലിനെ അടിസ്ഥാനമാക്കിയാണ്. ഒരു സൈക്കോളജിക്കല്‍ ത്രില്ലര്‍ എന്ന പോലെയാണ് ഡോക്യുമെന്ററി ഒരുക്കുന്നത്. സുകേഷിന്റെ കോടതിയിലെ നാടകീയ സംഭവങ്ങള്‍ക്കൊപ്പം, ഫോണ്‍ ചോര്‍ത്തല്‍, വലിയ തുക കൈക്കൂലി നല്‍കല്‍, നിഗൂഢമായ റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ തുടങ്ങിയ കാര്യങ്ങള്‍ ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തും.'-നിര്‍മാതാക്കള്‍ പറയുന്നു.

എന്നാല്‍ നിര്‍മാതാക്കള്‍ക്ക് ജാക്വിലിന്‍ ഇതുവരെ സമ്മതം നല്‍കിയിട്ടില്ല. പരിഗണിക്കാമെന്നാണ് മറുപടി നല്‍കിയതെന്നും തന്റെ ഭാഗം എങ്ങനെ ചിത്രീകരിക്കപ്പെടും എന്നതില്‍ അവര്‍ക്ക് ആശങ്കയുണ്ടെന്നും നിര്‍മാതാക്കള്‍ വ്യക്തമാക്കുന്നു.

ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ഗവേഷണത്തിന് ശേഷം 2026 പകുതിയോടെ ചിത്രീകരണം ആരംഭിക്കാനാണ് പദ്ധതി. മുഴുവന്‍ പ്രീ-പ്രൊഡക്ഷന്‍ ജോലികളും നിയമവിദഗ്ധരുടെ മേല്‍നോട്ടത്തിലാണ് നടക്കുന്നത്.

കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് കേസില്‍ സുകേഷ് 2015 മുതല്‍ ജയിലിലാണ്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഇയാളുടെ കുറ്റകൃത്യങ്ങളെക്കുറിച്ച് നടത്തിയ അന്വേഷണത്തിനിടയിലാണ് ജാക്വിലിന്‍ ഫെര്‍ണാണ്ടസുമായുള്ള ബന്ധം പുറത്തുവന്നത്. എന്നാല്‍ ഒരു യഥാര്‍ത്ഥ ബിസിനസ്സുകാരനാണെന്ന് വിശ്വസിപ്പിച്ച് സുകേഷ് തന്നെ വഞ്ചിക്കുകയായിരുന്നുവെന്നാണ് ജാക്വിലിന്‍ ആരോപിച്ചത്. കൂടാതെ, ഭീഷണിപ്പെടുത്താന്‍ സുകേഷ് ഭയപ്പെടുത്തുന്ന തന്ത്രങ്ങള്‍ ഉപയോഗിച്ചുവെന്നും ഇത് തന്നെ മാനസികമായി തളര്‍ത്തുകയും അസ്വസ്ഥയാക്കുകയും ചെയ്തുവെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.

Content Highlights: jacqueline fernandez approached for docu bid connected sukesh chandrashekhar

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article